ഉർവശി

Urvashi
Date of Birth:
Saturday, 25 January, 1969
ആലപിച്ച ഗാനങ്ങൾ: 1
കഥ: 2

തെന്നിന്ത്യൻ ചലച്ചിത്ര താരം. 1969 ജനുവരി 25ന് തിരുവനന്തപുരത്ത് ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ചു. കവിത രഞ്ജിനി എന്നാണ് യഥാർത്ഥ നാമം. നാലു സഹോദരങ്ങളാണ് ഉർവശിയ്ക്കുള്ളത്. കലാരഞ്ജിനി, കൽപ്പന, കമൽറോയ്, പ്രിൻസ്. നാലു പേരും സിനിമാതാരങ്ങളാണ്. ഉർവശിയുടെ പ്രാഥമിക വിദ്യാഭ്യാസം, തിരുവനന്തപുരം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിലായിരുന്നു . നാലാം ക്ലാസിനുശേഷം കോടമ്പാക്കം കോർപ്പറേഷൻ ഹയർസെക്കന്ററി സ്കൂളിലേക്ക് മാറി. ഉർവശി ഒൻപതാം തരത്തിൽ പഠിയ്ക്കുമ്പോൾ കുടുംബം ചെന്നൈയിലേയ്ക്ക് താമസംമാറ്റി. അപ്പാഴേയ്ക്കും സിനിമയിൽ തിരക്കായതിനാൽ അവർക്ക് തന്റെ പഠനം തുടരാനായില്ല.

ഉർവശി തന്റെ എട്ടാംവയസ്സിലാണ് അഭിനയമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1978 ൽ റിലീസ് ചെയ്ത വിടരുന്നമൊട്ടുകൾ ആയിരുന്നു അദ്യ ചിത്രം. സഹോദരി കൽപ്പനയുടെ ആദ്യ ചിത്രവും ഇതുതന്നെയായിരുന്നു. അതിനുശേഷം 1979 ൽ കതിർ മണ്ഡപം എന്ന സിനിമയിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980 ൽ ശ്രീവിദ്യയുടെ ഡാൻസ് സ്റ്റുഡന്റായി ദ്വിഗ് വിജയം എന്ന സിനിമയിലും അഭിനയിച്ചു. നിനവുകൾ മറൈവതില്ലൈ എന്ന തമിഴ് ചിത്രത്തിലും ഉർവശി ബാലനടിയായി അഭിനയിച്ചു, പക്ഷേ ആ ചിത്രം റിലീസായില്ല.

ഉർവശി തന്റെ പതിമൂന്നാമത്തെവയസ്സിലാണ് നായികയാവുന്നത്. കാർത്തിക് നായകനായ തൊടരും ഉണർവ്വ് എന്ന ചിത്രത്തിൽ. 1983 ൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രം റിലീസ് വൈകി 1986 ലാണ് പുറത്തിറങ്ങിയത്. നായികയായി റിലീസ് ആയ ആദ്യചിത്രം 1983 ൽ റിലീസ്ചെയ്ത ഭാഗ്യരാജ് സംവിധാനം ചെയ്ത "മുന്താണൈ മുടിച്ച്" ആയിരുന്നു. വൻ വിജയമായ മുന്താണൈ മുടിച്ച് ഉർവശിയുടെ സിനിമാജീവിതത്തിൽ ഒരു വഴിത്തിരിവായി. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശി നായികയായ ആദ്യ മലയാള സിനിമ. 1985 - 95 കാലത്ത് മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടിയായിരുന്നു അവർ. 500ൽ അധികം മലയാളചിത്രങ്ങളിൽ അഭിനയിച്ച ഉർവശി അതു കൂടാതെ തമിഴ് തെലുങ്കു,കന്നഡ,ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

അഭിനേത്രി മാത്രമല്ല കഥാകൃത്തും കൂടിയാണ് ഉർവശി. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉർവശി എഴുതിയതാണ്. പിടക്കോഴികൂവുന്ന നൂറ്റാണ്ടിന്റെ നിർമ്മാതാവും അവർ തന്നെയാണ്.

അഞ്ച് തവണ മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. ഒരുതവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു.

2006 ൽ മികച്ച സഹനടിയ്ക്കുള്ള അവാർഡ് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയ്ക്കു ലഭിച്ചു.

പ്രശസ്ത ചലച്ചിത്ര നടൻ മനോജ് കെ ജയനെയാണ് ഉർവശി വിവാഹം ചെയ്തത്. 2000 ത്തിൽ ആയിരുന്നു വിവാഹം. 2008 ൽ അവർ വിവാഹമോചിതരായി. ആ ബന്ധത്തിൽ ഒരു മകളുണ്ട്. പേര് തേജാലക്ഷ്മി. 2013 ൽ ശിവപ്രസാദ് എന്നയാളെ വിവാഹം ചെയ്തു. അതിൽ ഒരു മകനുണ്ട്, പേര് ഇഷാൻ പ്രജാപതി. ഒരു ഇടവേളയ്ക്കു ശേഷം സിനിമയിൽ സജീവമായ അവർ അതിനു പുറമേ ടെലിവിഷൻ ഷോകളിലും, സ്റ്റേജ് ഷോകളിലും പങ്കെടുക്കുന്നുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വിടരുന്ന മൊട്ടുകൾ പി സുബ്രഹ്മണ്യം 1977
ശിഖരങ്ങൾ ബാലതാരം ഷീല 1979
കതിർമണ്ഡപം കെ പി പിള്ള 1979
സായൂജ്യം ജി പ്രേംകുമാർ 1979
ദിഗ്‌വിജയം നൃത്ത രംഗത്തിലെ കൃഷ്ണവേഷം എം കൃഷ്ണൻ നായർ 1980
ഹലോ മദ്രാസ് ഗേൾ ലത ജെ വില്യംസ് 1983
എതിർപ്പുകൾ സുധ ഉണ്ണി ആറന്മുള 1984
കരിമ്പിൻ പൂവിനക്കരെ ചന്ദ്രിക ഐ വി ശശി 1985
ദൈവത്തെയോർത്ത് നാണി ആർ ഗോപിനാഥ് 1985
നിറക്കൂട്ട് ശശികല വർഗീസ് ജോഷി 1985
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി അമ്മു, തുളസി, ചക്കി ബാലചന്ദ്ര മേനോൻ 1985
പത്താമുദയം വത്സല ജെ ശശികുമാർ 1985
ദേശാടനക്കിളി കരയാറില്ല ദേവിക പി പത്മരാജൻ 1986
മനസ്സിലൊരു മണിമുത്ത് ജെ ശശികുമാർ 1986
ഇത്രമാത്രം പി ചന്ദ്രകുമാർ 1986
സുനിൽ വയസ്സ് 20 പ്രേമലത കെ എസ് സേതുമാധവൻ 1986
നന്ദി വീണ്ടും വരിക ദേവയാനി പി ജി വിശ്വംഭരൻ 1986
ക്ഷമിച്ചു എന്നൊരു വാക്ക് രജനി ജോഷി 1986
സുഖമോ ദേവി ദേവി വേണു നാഗവള്ളി 1986
മിഴിനീർപൂവുകൾ അശ്വതി കമൽ 1986

ആലപിച്ച ഗാനങ്ങൾ

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
നന്ദനം രഞ്ജിത്ത് ബാലകൃഷ്ണൻ 2002 കലാരഞ്ജിനി

അവാർഡുകൾ

അവാർഡ് അവാർഡ് വിഭാഗം വർഷംsort ascending സിനിമ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 2006 മധുചന്ദ്രലേഖ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 1995 കഴകം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 1991 മുഖചിത്രം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 1991 ഭരതം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 1991 കാക്കത്തൊള്ളായിരം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 1991 കടിഞ്ഞൂൽ കല്യാണം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 1990 തലയണമന്ത്രം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 1989 മഴവിൽക്കാവടി
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 1989 വർത്തമാനകാലം
Submitted 5 years 1 week ago by lekha vijay.
Contributors:
ContributorsContribution
Added Audio Profile