സുജിത

Sujitha
Date of Birth:
ചൊവ്വ, 12 July, 1983
ബേബി സുജിത

ആദ്യചലച്ചിത്രം കെ ആർ വിജയ്‍ക്കൊപ്പം തമിഴിലായിരുന്നു. മുന്താണെ മുടിച്ച് എന്ന ചിത്രത്തിൽ ഭാഗ്യരാജിനും ഉർവശിക്കും ഒപ്പം ബാലതാരമായി അഭിനയിച്ചു.

പസിവാടീ പ്രണാം, ഹറ്റ്യ, തല്ലി തഡ്രുലും അഴകൻ എന്നീ സിനീമകളിലും പൂവിനു പുതിയ പൂന്തെന്നൽ എന്ന സിനിമയുടെ റീമേക്ക് ആയ 'പൂവിഴി വാസലിലെ" എന്ന സിനിമയിലും സുജിത അഭിനയിച്ചിട്ടുണ്ട്. പ്രായപൂർത്തിയായ ശേഷം സുജിത തമിഴിൽ 1999 ൽ അഭിനയിച്ച പടം 'വാലി' ആണ്. ഭർത്താവ് ധനുഷ് നിർമ്മാതാവാണ്. ദക്ഷിണേന്ത്യൻ സിനിമകളിൽ മാത്രമല്ല ഹിന്ദിയിലും അഭിനയിക്കാൻ സുജിതക്ക് സാധിച്ചു. മലയാളത്തിൽ നിരവധി ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിക്കയുണ്ടായി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പിരിയില്ല നാം ശ്രീദേവിയുടെ കുട്ടിക്കാലം ജോഷി 1984
പൂവിനു പുതിയ പൂന്തെന്നൽ കിട്ടു ഫാസിൽ 1986
സിന്ദൂരരേഖ സിബി മലയിൽ 1995
സമ്മർ ഇൻ ബെത്‌ലഹേം സിബി മലയിൽ 1998
ഇങ്ങനെ ഒരു നിലാപക്ഷി ഉമ പി അനിൽ, ബാബു നാരായണൻ 2000
ഇവൾ ദ്രൗപദി അനിത ടി രാജൻ 2000
അച്ഛനെയാണെനിക്കിഷ്ടം സോഫിയ സുരേഷ് കൃഷ്ണൻ 2001
മത്സരം ലൈല അനിൽ സി മേനോൻ 2003
മേൽ‌വിലാസം ശരിയാണ് അഞ്ജലി പ്രദീപ് ചൊക്ലി 2003
ചൂണ്ട ഗംഗ വേണുഗോപൻ രാമാട്ട് 2003
ക്വട്ടേഷൻ അഞ്ജലി വിനോദ് വിജയൻ 2004
വാണ്ടഡ് അനു മുരളി നാഗവള്ളി 2004
കൊട്ടാരം വൈദ്യൻ ശിവപ്രിയ 2004
പാസ് പാസ് റെജി മാത്യു 2005
പത്താം അദ്ധ്യായം അശ്വതി പി കെ രാധാകൃഷ്ണൻ 2009
ആയിരത്തിൽ ഒരുവൻ സരസ്വതി സിബി മലയിൽ 2009

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ലാളനം ചന്ദ്രശേഖരൻ 1996