സുബൈർ

Subair
Date of Birth:
Friday, 25 May, 1962
Date of Death:
Wednesday, 18 August, 2010

കണ്ണൂര്‍ ചൊക്ലിയിലെ കൊസാലന്റെ വിട സുലൈമാന്‍ന്റെയും അയിഷയുടേയും മകനായി 1962 മെയ് 25 ആം തിയതി സുബൈര്‍ ജനിച്ചു.

28 ആം വയസ്സിൽ അദ്ദേഹവും നാല് സുഹൃത്തുക്കളും ഒരു സിനിമ നിർമ്മിച്ചുവെങ്കിലും നിർഭാഗ്യവശാൽ സിനിമ പുറത്തിറങ്ങിയില്ല. അതിനുശേഷം 1991 ൽ 'ഭരത'മെന്ന സിനിമയിലൂടെ അഭിനേതാവായി തിരിച്ചു വന്ന അദ്ദേഹം 200 ഓളം സിനിമകളിൽ അഭിനയിച്ചു.

ഫസ്റ്റ്‌ബെല്‍/ സ്ഥലത്തെ പ്രധാന പയ്യന്‍സ്/ആകാശദൂത്/ ലേലം/ക്രൈം ഫയല്‍/സായ്‌വര്‍ തിരുമേനി/ ടൈഗര്‍‍/നാദിയ കൊല്ലപ്പെട്ട രാത്രി/ഗാന്ധര്‍വം/ അരയന്നങ്ങളുടെ വീട്/ഇമ്മിണി നല്ലൊരാള്‍/ ഐ.ജി./പളുങ്ക്/ഭരത്ചന്ദ്രന്‍ ഐ.പി.എസ്./ ബല്‍റാം V/s താരാദാസ്/തിരക്കഥ,/പഴശ്ശിരാജ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

2011 പുറത്തിറങ്ങിയ ക്രിസ്ത്യൻ ബ്രദേഴ്സായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.

സിനിമയില്‍ തിരക്കേറിയപ്പോൾ കണ്ണൂർ വിട്ട് കൊച്ചിയില്‍ സ്ഥിരതാമസമാക്കിയിരുന്ന അദ്ദേഹം തന്റെ 48 ആം വയസ്സിൽ 2010 ആഗസ്റ്റ് 18 ആം തിയതി ഹൃദയസ്തംഭനം മൂലം അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വർത്തമാനകാലം ഐ വി ശശി 1990
ഭരതം സിബി മലയിൽ 1991
മിമിക്സ് പരേഡ് ഇൻസ്പെക്ടർ തുളസീദാസ് 1991
കനൽക്കാറ്റ് സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ സത്യൻ അന്തിക്കാട് 1991
പോസ്റ്റ് ബോക്സ് നമ്പർ 27 പി അനിൽ 1991
കൗരവർ ജോഷി 1992
മൈ ഡിയർ മുത്തച്ഛൻ മാത്യു ജോൺ സത്യൻ അന്തിക്കാട് 1992
കുടുംബസമേതം ജയരാജ് 1992
നീലക്കുറുക്കൻ ഷാജി കൈലാസ് 1992
കാസർ‌കോട് കാദർഭായ് ഇൻസ്പെക്ടർ തുളസീദാസ് 1992
വെൽക്കം ടു കൊടൈക്കനാൽ ടീച്ചർ പി അനിൽ, ബാബു നാരായണൻ 1992
ഫസ്റ്റ് ബെൽ ഹോസ്പിറ്റൽ അറ്റൻഡർ പി ജി വിശ്വംഭരൻ 1992
പൊന്നാരന്തോട്ടത്തെ രാജാവ് പി അനിൽ, ബാബു നാരായണൻ 1992
യോദ്ധാ സംഗീത് ശിവൻ 1992
കുണുക്കിട്ട കോഴി വക്കീൽ വിജി തമ്പി 1992
പ്രിയപ്പെട്ട കുക്കു സുനിൽ 1992
പപ്പയുടെ സ്വന്തം അപ്പൂസ് ഫാസിൽ 1992
മുഖമുദ്ര അലി അക്ബർ 1992
ആകാശദൂത് സിബി മലയിൽ 1993
സ്ഥലത്തെ പ്രധാ‍ന പയ്യൻസ് ബാഹുലേയൻ ഷാജി കൈലാസ് 1993

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ആറാം തമ്പുരാൻ ഷാജി കൈലാസ് 1997