സിദ്ധരാജ്
Sidharaj
Date of Birth:
Wednesday, 5 October, 1960
തൃശ്ശൂർ നാട്ടിക സ്വദേശിയാണ് സിദ്ധരാജ്. നാടക രംഗത്തുനിന്നാണ് അദ്ദേഹം സിനിമയിലെത്തുന്നത്. 1996 -ൽ ബാലു കിരിയത്ത് സംവിധാനം ചെയ്ത സുൽത്താൻ ഹൈദരാലി എന്ന ചിത്രത്തിലൂടെയാണ് സിദ്ധരാജ് ചലച്ചിത്രാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതേവർഷം തന്നെ റിലീസായ അലി അക്ബറിന്റെ ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിലെ വില്ലൻ കഥാപാത്രം മാൻഡ്രേക്ക് ആയി അഭിനയിച്ചതോടെയാണ് സിദ്ധരാജ് ശ്രദ്ധിക്കപ്പെടുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട ജൂനിയർ മാൻഡ്രേക്കായി അറിയപ്പെട്ട അദ്ദേഹം തുടർന്ന് വാഴുന്നോർ, ശ്രദ്ധ, പത്തൊൻപതാം നൂറ്റാണ്ട് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നാടക, സിനിമാഭിനയരംഗത്ത് സജീവമാണ് സിദ്ധരാജ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| സുൽത്താൻ ഹൈദരാലി | ബാലു കിരിയത്ത് | 1996 | |
| ജൂനിയർ മാൻഡ്രേക്ക് | അലി അക്ബർ | 1997 | |
| വാഴുന്നോർ | ജോഷി | 1999 | |
| ശ്രദ്ധ | ഐ വി ശശി | 2000 | |
| ആയിരം മേനി | പോലീസ് ഇൻസ്പെക്ടർ | ഐ വി ശശി | 2000 |
| ഫോർട്ട്കൊച്ചി | ബെന്നി പി തോമസ് | 2001 | |
| ബാംബൂ ബോയ്‌സ് | അലി അക്ബർ | 2002 | |
| കേരളാഹൗസ് ഉടൻ വില്പനയ്ക്ക് | വാടകക്കൊലയാളി | താഹ | 2003 |
| നൊമ്പരം | സുനീഷ് നീണ്ടൂർ | 2005 | |
| സ്കെച്ച് | പ്രസാദ് യാദവ് | 2007 | |
| പ്രമുഖൻ | എസ് പി | സലിം ബാബ | 2009 |
| ഇടയൻ | ഡോ സന്തോഷ് സൗപർണിക | 2010 | |
| സീനിയർ മാൻഡ്രേക്ക് | അലി അക്ബർ | 2010 | |
| നല്ലവൻ | കോടതിയിലേയ്ക്ക് കൊണ്ടു വരുന്ന പോലീസുകാരൻ | അജി ജോൺ | 2010 |
| 168 Hours | കെ ജി വിജയകുമാർ | 2016 | |
| പകൽ പോലെ | കൊല്ലം അജിത്ത് | 2017 | |
| ഒരു യക്ഷിക്കഥ | നന്ദൻ മേനോൻ | 2018 | |
| വള്ളിക്കെട്ട് | ജിബിൻ എടവനക്കാട് | 2019 | |
| പത്തൊൻപതാം നൂറ്റാണ്ട് | പ്രമാണി | വിനയൻ | 2022 |
Submitted 11 years 3 months ago by Achinthya.