ഷഫ്ന

Shafna

1998ൽ, ശ്രീനിവാസൻ സംവിധാനം ചെയ്ത "ചിന്താവിഷ്ടയായ ശ്യാമള" എന്ന സിനിമയിൽ ബാലതാരമായാണ് ഷഫ്ന അഭിനയജീവിതം തുടങ്ങുന്നത്. അതേ വർഷം സിബിമലയിലിന്റെ "പ്രണയവർണങ്ങൾ" എന്ന സിനിമയിലും ബാലതാരമായ ഷഫ്ന,പഠനാർത്ഥം അഭിനയത്തിനു കൊടുത്ത നീണ്ട ഇടവേളയ്ക്ക് ശേഷം 2007ൽ "കഥ പറയുമ്പോൾ" എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളുടെ വേഷം ചെയ്തുകൊണ്ട് സിനിമയിലേയ്ക്ക് തിരിച്ചെത്തി. ആ സിനിമയുടെ തമിഴ്,തെലുങ്ക് റീമേക്കുകളിലും അതേ കഥാപാത്രത്തിനെ അവതരിപ്പിച്ച് അതാത് ഭാഷകളിലും അരങ്ങേറി.

തുടർന്നും കൗമാരവേഷങ്ങൾ ചെയ്ത ഷഫ്ന,ഷെബി ചാവക്കാട് സംവിധാനം ചെയ്ത "പ്ലസ് ടു" എന്ന സിനിമയിലൂടെ ആദ്യമായി നായികയായി.

തിരുവനന്തപുരം സ്വദേശികളായ നിസാം,സാജിദ എന്നിവരാണ് മാതാപിതാക്കൾ.ഷബ്ന,ഷൈന എന്നിങ്ങനെ രണ്ട് സഹോദരങ്ങളുണ്ട്. 2014 ജനുവരിയിൽ, "പ്ലസ് ടു" എന്ന സിനിമയിൽ സഹതാരം ആയിരുന്ന സജിനെ വിവാഹം ചെയ്തു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചിന്താവിഷ്ടയായ ശ്യാമള കാവ്യ ശ്രീനിവാസൻ 1998
പ്രണയവർണ്ണങ്ങൾ സിബി മലയിൽ 1998
കഥ പറയുമ്പോൾ സോന എം മോഹനൻ 2007
ഭഗവാൻ പ്രശാന്ത് മാമ്പുള്ളി 2009
ആഗതൻ ഗൗതമിന്റെ സഹോദരി കമൽ 2010
ആത്മകഥ ലില്ലിക്കുട്ടി പി ജി പ്രേംലാൽ 2010
പ്ലസ് ടു മീനാക്ഷി ഷെബി ചാവക്കാട് 2010
കന്മഴ പെയ്യും മുൻപേ റോയ് 2010
ബാങ്കിങ്ങ് അവേഴ്സ് - 10 ടു 4 രാഹുലിന്റെ കാമുകി കെ മധു 2012
നവാഗതർക്ക് സ്വാഗതം വീണ ജയകൃഷ്ണ കാർണവർ 2012
നോട്ടി പ്രൊഫസർ ഹരിനാരായണൻ 2012
ലോക്പാൽ നീതു ജോഷി 2013
ഒരു ഇന്ത്യൻ പ്രണയകഥ ദിവ്യ സത്യൻ അന്തിക്കാട് 2013
മരുഭൂമിയിലെ ആന കല്യാണപ്പെണ് വി കെ പ്രകാശ് 2016

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഷേക്സ്പിയർ എം എ മലയാളം ഷൈജു-ഷാജി, ഷാജി അസീസ് 2008
Submitted 15 years 7 months ago by Swapnatakan.