ശരൺ
Saran
Date of Death:
Wednesday, 5 May, 2021
തിരുവനന്തപുരം സ്വദേശി. ശരണിന്റെ അച്ഛൻ എസ്.വേണു ദൂരദർശനിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അമ്മ പഴയകാല ചലച്ചിത്ര നടി രാജകുമാരി വേണു.
പ്രിയദർശൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ചിത്രം'സിനിമയിലെ ബാല താരമായി ആണ് തുടക്കം.മലയാളികൾ ഒരിക്കലും മറക്കാത്ത ചിത്രം സിനിമയിലെ 'സായിപ്പേ മൈ ബ്രദർ ഡ്രിങ്കിംഗ് വാട്ടർ' സീനിൽ മോഹൻലാലിനൊപ്പം അഭിനയിച്ച നടൻ. തുടർന്ന് പല മലയാള ചിത്രങ്ങളും ബാല്യ കൗമാര വേഷങ്ങൾ അഭിനയിച്ചു. വർഷങ്ങൾക്ക് ശേഷം ശരണ്‍ 32-ാം അദ്ധ്യായം 23-ാം വാക്യം എന്ന ചിത്രത്തിൽ അഭിനയിക്കയുണ്ടായി. 2021 മെയ് 5ന് 49-ആം വയസ്സിൽ ശരൺ അന്തരിച്ചു.
ശരണിന്റെ സഹോദരി മീനാ നെവിൽ അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ചിത്രം | പ്രിയദർശൻ | 1988 | |
| അനന്തവൃത്താന്തം | പി അനിൽ | 1990 | |
| ഒരുതരം രണ്ടുതരം മൂന്നുതരം | കെ രാധാകൃഷ്ണൻ | 1991 | |
| പൂച്ചയ്ക്കാരു മണി കെട്ടും | തുളസീദാസ് | 1992 | |
| 32-ാം അദ്ധ്യായം 23-ാം വാക്യം | അയൽക്കാരൻ | അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ | 2015 |
| മറുത | സയ്യിദ് ജിഫ്രി | 2021 | |
| പത്തൊൻപതാം നൂറ്റാണ്ട് | തിരുമേനി | വിനയൻ | 2022 |
Submitted 11 years 2 months ago by Neeli.