രേണുക മേനോൻ
Renuka Menon
Date of Birth:
Thursday, 3 November, 1983
ആലപ്പുഴയാണ് രേണുക മേനോന്റെ ജന്മ സ്ഥലം. കോളേജ് പഠനകാലത്താണ് രേണുക സിനിമയിൽ അരങ്ങേറുന്നത്. 2002 -ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ നായികയായിട്ടായിരുന്നു രേണുകയുടെ തുടക്കം. അതിനുശേഷം മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, ഫ്രീഡം.. എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ കൂടി അഭിനയിച്ചു.
2004 -ൽ Anandamanandamaye, Valliddaru Okkatem എന്നീ തെലുഗു ചിത്രങ്ങളിലും, DAS, February 14, Kalabha Kadhalan, എന്നീ തമിഴ് സിനിമകളിലും News എന്ന കന്നഡ സിനിമയിലും നായികയായി അഭിനയിച്ചു. ബിസിനസ് സ്റ്റഡീസിൽ ബിരുദം നേടിയിട്ടുള്ള രേണുക ക്ലാസിക്കൽ നർത്തകി കൂടിയാണ്. 2006 -ൽ വിവാഹിതയായതോടെ അവർ അഭിനയത്തോട് വിടപറഞ്ഞു.
സോഫ്റ്റ്‌വെയർ എഞ്ചിനിയറായ സൂരജ് മേനോനെ വിവാഹം ചെയ്ത രേണുക ഇപ്പോൾ കുടുംബ സമേതം അമേരിക്കയിൽ താമസിക്കുന്നു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| നമ്മൾ | അപർണ | കമൽ | 2002 |
| മായാമോഹിതചന്ദ്രൻ | മായ | ഷിബു ബാലൻ | 2003 |
| മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും | അശ്വതി | വിനയൻ | 2003 |
| ഫ്രീഡം | തമ്പി കണ്ണന്താനം | 2004 | |
| വർഗ്ഗം | നാദിയ | എം പത്മകുമാർ | 2006 |
| പതാക | മീര മേനോൻ | കെ മധു | 2006 |