രമ്യ പണിക്കർ
1992 ഫെബ്രുവരി 19 -ന് ദേവരാജ പണിക്കരുടെയും ശൈലജയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. സ്ക്കൂൾ പഠന സമയത്ത് കലോത്സവങ്ങളിൽ നൃത്ത മത്സരങ്ങളിൽ രമ്യ പങ്കെടുത്തിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പഠനത്തിനുശേഷം കേരള കലാമണ്ഡലത്തിൽ ചേർന്ന് നൃത്തത്തിൽ ബിരുദം നേടി. പഠന സമയത്ത് രമ്യ മോഡലിംഗിലും ആങ്കറിങ്ങിലും ഏർപ്പെട്ടിരുന്നു.
മോഡലിംഗിലൂടെയാണ് രമ്യ പണിക്കർ തന്റെ കരിയർ ആരംഭിയ്ക്കുന്നത്. നിരവധി ബ്രാൻഡുകളുടെ പരസ്യങ്ങൾക്ക് മോഡലായിട്ടുണ്ട്. 2016 -ൽ ഒരേ മുഖം എന്ന സിനിമയിലൂടെയാണ് രമ്യ അഭിനയരംഗത്തേയ്ക്കെത്തുന്നത്. 2017 -ൽ ഇറങ്ങിയ ചങ്ക്‌സ് എന്ന സിനിമയിൽ രമ്യ പണിക്കർ അവതരിപ്പിച്ച ജോളി മിസ്സ് എന്ന കഥാപാത്രം ശ്രദ്ധനേടി. തുടർന്ന് മാസ്റ്റർപീസ്, സൺഡേ ഹോളിഡേ, പൊറിഞ്ചു മറിയം ജോസ് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ രമ്യ പണിക്കർ അഭിനയിച്ചു. 2021 -ൽ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്ബോസ് സീസൺ 3 യിൽ രമ്യ പണിക്കർ പങ്കെടുത്തിരുന്നു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഒരേ മുഖം | ശാലിനി | സജിത്ത് ജഗദ്നന്ദൻ | 2016 |
| ചങ്ക്‌സ് | ജോളി മിസ്സ് | ഒമർ ലുലു | 2017 |
| മാസ്റ്റർപീസ് | അജയ് വാസുദേവ് | 2017 | |
| ഹദിയ | ഉണ്ണി പ്രണവം | 2017 | |
| സൺഡേ ഹോളിഡേ | റൂബി | ജിസ് ജോയ് | 2017 |
| ടിയാൻ | ജിയെൻ കൃഷ്ണകുമാർ | 2017 | |
| ലിയാൻസ് | ബിജു ദാസ് | 2018 | |
| ഒരു വാതിൽക്കോട്ട | ആർ ശ്രീനിവാസൻ | 2019 | |
| പൊറിഞ്ചു മറിയം ജോസ് | ഷേർലി | ജോഷി | 2019 |
| സ്വപ്നസുന്ദരി | കരിഷ്മ | കെ ജെ ഫിലിപ്പ് | 2021 |
| ചോരൻ | സാന്റോ അന്തിക്കാട് | 2022 | |
| തങ്കമണി | റോഷ്നി | രതീഷ് രഘുനന്ദൻ | 2024 |