ഒ രാമദാസ്

O Ramadas

മലയാള ചലച്ചിത്ര സംവിധായകനും അഭിനേതാവും നിർമ്മാതാവുമാണ് ഒ.രാമദാസ്. തൃശൂർ മരത്താക്കര ഓറോംപുറത്ത് തറവാട്ടിൽ നാരായണിയമ്മയുടെയും കണ്ടംകാവിൽ കുട്ടപ്പൻ നായരുടെയും മകനായി ജനിച്ചു. വഴിപിഴച്ച സന്തതി, കൃഷ്ണപ്പരുന്ത്, എന്നീ സിനിമകൾ സംവിധാനം ചെയ്ത ഇദ്ദേഹം, വഴിപിഴച്ച സന്തതി എന്ന ചിത്രത്തിൻ്റെ നിർമ്മാതാവും കൂടിയാണ്. നൂറോളം ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിക്കുകയും ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
പ്രശസ്ത നടി കമലാദേവിയെയാണ് രാമദാസ് വിവാഹം ചെയ്തത്. കായംകുളം കൊച്ചുണ്ണി, പോസ്റ്റുമാൻ, മാടത്തരുവി, പാവപ്പെട്ടവൾ എന്നിവ ഇവർ ഇരുവരും അഭിനയിച്ച സിനിമകളാണ്. വിജി മോഹൻ, ശ്രീശാന്തി, രജി സുഭാഷ് എന്നിവരാണ് മക്കൾ.
ചെന്നെയിൽ 2018 ജൂലൈ പത്തിന് ഒ.രാമദാസ് അന്തരിച്ചു.

കടപ്പാട്

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പോർട്ടർ കുഞ്ഞാലി പി എ തോമസ്, ജെ ശശികുമാർ 1965
ഭൂമിയിലെ മാലാഖ ചോതി പി എ തോമസ് 1965
കായംകുളം കൊച്ചുണ്ണി (1966) പി എ തോമസ് 1966
പോസ്റ്റ്മാൻ പി എ തോമസ് 1967
മാടത്തരുവി പി എ തോമസ് 1967
പാവപ്പെട്ടവൾ പി എ തോമസ് 1967
സഹധർമ്മിണി പി എ തോമസ് 1967
അഴകുള്ള സെലീന അവറാച്ചൻ കെ എസ് സേതുമാധവൻ 1973
പോലീസ് അറിയരുത് എം എസ് ശെന്തിൽകുമാർ 1973
കോളേജ് ഗേൾ ടി ഹരിഹരൻ 1974
കന്യാകുമാരി കെ എസ് സേതുമാധവൻ 1974
തോമാശ്ലീഹ പി എ തോമസ് 1975
അനുഗ്രഹം മേലാറ്റൂർ രവി വർമ്മ 1977
ജഗദ് ഗുരു ആദിശങ്കരൻ പി ഭാസ്ക്കരൻ 1977
ശ്രീമദ് ഭഗവദ് ഗീത പി ഭാസ്ക്കരൻ 1977
ആനപ്പാച്ചൻ മണിക്കുട്ടൻ എ വിൻസന്റ് 1978
ഞാൻ പിറന്ന നാട്ടിൽ പി ചന്ദ്രകുമാർ 1985

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
വഴി പിഴച്ച സന്തതി ഒ രാമദാസ് 1968

അസോസിയേറ്റ് സംവിധാനം