നൂഹു

Noohu

തിരുവനന്തപുരം പേട്ടയിലെ കാട്ടിൽവീട്ടിൽ കാസിംപിള്ളയുടെയും പാത്തുമ്മയുടെയും എട്ടാമത്തെ മകനായി ജനിച്ച അദ്ദേഹം, തന്റെ കഴിവ് തെളിയിച്ചത് വെള്ളിത്തിരയിൽ മാത്രമല്ല, കളിമൈതാനങ്ങളിലും കൂടിയായിരുന്നു. ചെമ്പഴന്തി എസ്.എൻ കോളേജിൽ നിന്ന് ബി.എസ്സി ബിരുദം നേടിയ നൂഹു, മികച്ചൊരു ഫുട്ബോൾ ഗോളിയായി പേരെടുത്തിരുന്നു.

കേരളത്തിന് പുറത്തും സംസ്ഥാനത്തിന് വേണ്ടി ഗോൾവല കാക്കാൻ അദ്ദേഹം നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ കായികക്ഷമതയുടെ തെളിവാണ്.
പഠനത്തിന് ശേഷം പേട്ടയിലെ ട്യൂട്ടോറിയൽ കോളേജിൽ അധ്യാപകനായി ജോലി നോക്കുമ്പോഴും അഭിനയത്തോടുള്ള അഭിനിവേശം അദ്ദേഹത്തെ വിട്ടുപിരിഞ്ഞില്ല. പ്യൂപ്പിൾ തിയേറ്റേഴ്സിന്റെ 'പോലീസ്' എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടകവേദിയിലേക്ക് അദ്ദേഹം ചുവടുവെക്കുന്നത്. പിന്നീട് കേരളാ തിയേറ്റേഴ്സ്, മാതാ തിയേറ്റേഴ്സ് തുടങ്ങി നിരവധി പ്രമുഖ സമിതികളിൽ അദ്ദേഹം സജീവമായി. യങ് ഇന്ത്യാ തിയേറ്റേഴ്‌സിന്റെ 'ഡസ്ഡി' എന്ന നാടകത്തിലെ അഭിനയത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചത് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ വലിയൊരു അംഗീകാരമായി മാറി.

1971 ൽ 'കൊച്ചനുജത്തി' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തിയ നൂഹു, അൻപതോളം ചിത്രങ്ങളിൽ വേഷമിട്ടു. കൊടിയേറ്റം, ​ഉൾക്കടൽ, ​കള്ളൻ പവിത്രൻ, ​തനിയാവർത്തനം, ​അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ​ഓടരുതമ്മാവാ ആളറിയാം, മുത്താരംകുന്ന് P.O., ​നിറക്കൂട്ട്, ​കൂടെവിടെ തുടങ്ങി മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചു.

ചെറിയ വേഷങ്ങളായിരുന്നു അദ്ദേഹത്തെ തേടിയെത്തിയതെങ്കിലും, ഹാസ്യരസപ്രധാനമായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ അദ്ദേഹം പ്രത്യേക വൈഭവം പുലർത്തിയിരുന്നു.

'ഓടരുതമ്മാവാ ആളറിയാം', 'മുത്താരംകുന്ന് P.O.' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. എന്നാൽ കലാരംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ നിൽക്കെ വിധി അദ്ദേഹത്തെ തട്ടിയെടുത്തു.

1988 ഫെബ്രുവരി 28 ആം തിയതി അപ്രതീക്ഷിതമായുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് അദ്ദേഹം അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഉറക്കം വരാത്ത രാത്രികൾ എം കൃഷ്ണൻ നായർ 1978
കൊടിയേറ്റം അടൂർ ഗോപാലകൃഷ്ണൻ 1978
ഉൾക്കടൽ കെ ജി ജോർജ്ജ് 1979
നീയോ ഞാനോ പി ചന്ദ്രകുമാർ 1979
എനിക്കു ഞാൻ സ്വന്തം പി ചന്ദ്രകുമാർ 1979
കള്ളിയങ്കാട്ടു നീലി എം കൃഷ്ണൻ നായർ 1979
കോലങ്ങൾ അന്തോണി കെ ജി ജോർജ്ജ് 1981
കള്ളൻ പവിത്രൻ പണിക്കർ പി പത്മരാജൻ 1981
പിന്നെയും പൂക്കുന്ന കാട് ശ്രീനി 1981
ഞാൻ ഏകനാണ് മാധവന്റെ വീട്ടുജോലിക്കാരൻ പി ചന്ദ്രകുമാർ 1982
ഒരു തിര പിന്നെയും തിര ചെല്ലപ്പൻ പി ജി വിശ്വംഭരൻ 1982
മഴനിലാവ് മെഡിക്കൽ സ്റ്റുഡന്റ് എസ് എ സലാം 1983
ആ രാത്രി വാസു ജോഷി 1983
കൂടെവിടെ? പാപ്പൻ ചേട്ടൻ പി പത്മരാജൻ 1983
വീണ്ടും ചലിക്കുന്ന ചക്രം ഗോവിന്ദൻ പി ജി വിശ്വംഭരൻ 1984
ഓടരുതമ്മാവാ ആളറിയാം ഗോപി പിള്ള പ്രിയദർശൻ 1984
ഉണ്ണി വന്ന ദിവസം രാജൻ ബാലകൃഷ്ണൻ 1984
ഉണ്ണി വന്ന ദിവസം രാജൻ ബാലകൃഷ്ണൻ 1984
എന്റെ കളിത്തോഴൻ ട്യൂഷൻ മാസ്റ്റർ എം മണി 1984
ആരാന്റെ മുല്ല കൊച്ചുമുല്ല ചാക്കോ ബാലചന്ദ്ര മേനോൻ 1984
Submitted 12 years 6 months ago by Achinthya.