സന്തോഷ് കേശവ്

Santhosh Kesav
Date of Birth:
Friday, 2 March, 1973
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 22

ഗായകൻ . പാലക്കാട്,കുന്നത്ത് കേശവൻ നായരുടെയും രാധാമണിയുടെയും മകനായി 1973 മാർച്ച് രണ്ടിന് ജനനം.കുട്ടിക്കാലത്തേ സംഗീതത്തിൽ താല്പര്യമുണ്ടായിരുന്ന സന്തോഷ് തൃപ്പൂണിത്തുറ ലളിത,വൈക്കം സോമശേഖരൻ,കെ എൻ നാരായണസ്വാമി എന്നിവരിൽ നിന്ന് കർണ്ണാടക സംഗീതം അഭ്യസിച്ചു.വെസ്റ്റേൺ മ്യൂസിക്കും ഒപ്പം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് പിയാനോയും വൈദഗ്ദ്യം കരസ്ഥമാക്കിയ സന്തോഷ് കേശവിന് ഇലക്ട്രോണിക്സിൽ ഡിപ്ലോമയും ഫിലോസഫിയിൽ മാസ്റ്റേഴ്സ് ബിരുദവും ഉണ്ട്. ഒപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എഡും പൂർത്തിയാക്കി. ലോഹിത ദാസ് ചിത്രമായ കാരുണ്യത്തിൽ " പൂമുഖം വിടർന്നാൽ പൂർണ്ണേന്ദു" എന്ന ഗാനം പാടിക്കൊണ്ടാണ് മലയാളസിനിമാ പിന്നണിഗാനരംഗത്തേക്ക് കടന്നുവന്നത്.പിന്നീട് നടൻ ജയറാം വഴി രാജസേനന്റെ കൊട്ടാരം വീട്ടിലെ അപ്പൂട്ടനിലും പാടി..ആദ്യ സോളോ രാജസേനന്റെ തന്നെ "ഞങ്ങൾ സന്തുഷ്ടരാണ് " എന്ന ചിത്രത്തിലെ "പൊന്നിൻ വള കിലുക്കി" എന്ന ഗാനമാണ്.

ദേവരാജൻ മാസ്റ്ററിന്റെ ശിഷ്യത്വം സ്വീകരിച്ച് സംഗീതസംവിധാനത്തിലും ഓർക്കസ്ട്രേഷനിലും അറിവ് നേടി.ആഭേരി എന്ന പുതുജനറേഷൻ മ്യൂസിക് സ്കൂൾ നടത്തുന്നുണ്ട്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
അമ്പോറ്റീ ചെമ്പോത്ത് കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എസ് രമേശൻ നായർ ബേണി-ഇഗ്നേഷ്യസ് സിന്ധുഭൈരവി 1998
പൊന്നിൻ വള കിലുക്കി ഞങ്ങൾ സന്തുഷ്ടരാണ് എസ് രമേശൻ നായർ ഔസേപ്പച്ചൻ 1998
തെയ് തെയ് താളം മേളം ഞങ്ങൾ സന്തുഷ്ടരാണ് എസ് രമേശൻ നായർ ഔസേപ്പച്ചൻ 1998
പ്രണയസൗഗന്ധികങ്ങൾ - D ഡാർലിങ് ഡാർലിങ് എസ് രമേശൻ നായർ ഔസേപ്പച്ചൻ 2000
പ്രണയസൗഗന്ധികങ്ങൾ - M ഡാർലിങ് ഡാർലിങ് എസ് രമേശൻ നായർ ഔസേപ്പച്ചൻ 2000
അണിയമ്പൂ മുറ്റത്ത് ഡാർലിങ് ഡാർലിങ് എസ് രമേശൻ നായർ ഔസേപ്പച്ചൻ 2000
മുത്തോലക്കൊട്ടാരം മേലേവാര്യത്തെ മാലാഖക്കുട്ടികൾ എസ് രമേശൻ നായർ ബേണി-ഇഗ്നേഷ്യസ് 2000
തെയ്യംകാറ്റിൽ മേലേവാര്യത്തെ മാലാഖക്കുട്ടികൾ എസ് രമേശൻ നായർ ബേണി-ഇഗ്നേഷ്യസ് 2000
മയിലാടും കുന്നുമ്മേൽ നാടൻ പെണ്ണും നാട്ടുപ്രമാണിയും എസ് രമേശൻ നായർ എ ബി മുരളി 2000
മധുരമീ സംഗമം 2 നാടൻ പെണ്ണും നാട്ടുപ്രമാണിയും എസ് രമേശൻ നായർ എ ബി മുരളി 2000
മഴനിലാവിന്റെ ചിറകുകളില്‍ (m) മേഘസന്ദേശം എസ് രമേശൻ നായർ എം ജി രാധാകൃഷ്ണൻ 2001
പൂമാനം മേലേ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എസ് രമേശൻ നായർ ബെന്നി - കണ്ണൻ 2002
തങ്കം കൊണ്ടൊരു നിലവിളക്ക്‌ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എസ് രമേശൻ നായർ ബെന്നി - കണ്ണൻ 2002
മാരിവിൽ തൂവൽ കൊണ്ടെൻ കസ്തൂരിമാൻ കൈതപ്രം ഔസേപ്പച്ചൻ 2003
പറന്നു വന്നൊരു സ്വപ്നം കൊണ്ടു തുലാഭാരം ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ 2003
മണ്ണിലും വിണ്ണിലും വെണ്ണിലാ ചക്രം ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ 2003
ഒന്നു കാണുവാൻ എന്തു രസം ഇമ്മിണി നല്ലൊരാൾ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2004
യാത്രയാവുമീ ഹേമന്തം കഥ ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ 2004
മിഴിനീർ പൊയ്കയിൽ വെക്കേഷൻ സോഹൻ റോയ് 2005
തുള്ളിതുള്ളി നടക്കുമ്പം മധുചന്ദ്രലേഖ കാനേഷ് പൂനൂർ എം ജയചന്ദ്രൻ സിന്ധുഭൈരവി 2006

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
പൊറിഞ്ചു മറിയം ജോസ് ജോഷി 2019