വിധു പ്രതാപ്

Vidhu Prathap
Date of Birth:
തിങ്കൾ, 1 September, 1980
ആലപിച്ച ഗാനങ്ങൾ: 160

ചലച്ചിത്ര പിന്നണിഗായകൻ. 1980 സെപ്റ്റംബറിൽ തിരുവനന്തപുരം ജില്ലയിലെ കൈതമുക്കിൽ പ്രതാപന്റെയും ലൈലയുടെയും മകനായി ജനിച്ചു. ഹോളി എയ്ഞ്ചൽസ്, ക്രൈസ്റ്റ് നഗർ സ്കൂളുകളിലായിരുന്നു വിധു പ്രതാപിന്റെ വിദ്യാഭ്യാസം. വളരെ ചെറിയ പ്രായത്തിൽത്തന്നെ പാട്ടിനോട് താത്പര്യം കാണിച്ചിരുന്ന അദ്ദേഹം അഞ്ചാം വയസ്സിൽ സംഗീതപഠനം തുടങ്ങി. സ്കൂൾ പഠനകാലത്ത് കലോത്സവങ്ങളിൽ പാട്ടിനോടൊപ്പം മിമിക്രിയിലും മോണോ ആക്ടിലുമെല്ലാം പങ്കെടുത്തിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പഠിച്ചിരുന്നകാലത്ത് വിധുപ്രതാപ് കോളേജ് യൂണിയൻ ആർട്ട്സ്ക്ലബ് സെക്രട്ടറിയായിരുന്നു. വിധുപ്രതാപ് തന്റെ പതിനേഴാമത്തെ വയസ്സിൽ ഏഷ്യാനെറ്റ് നടത്തിയ മ്യൂസിക് കോമ്പിറ്റേഷനായ വോയ്സ് ഓഫ് ദ് ഇയർ വിജയിയായി. പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ കീഴിൽ നാലുവർഷം സംഗീതം പഠിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ കീഴിലും അദ്ദേഹം സംഗീതം പഠിച്ചിരുന്നു.

നാലാംക്ലാസ്സിൽ പഠിയ്ക്കുമ്പോളാണ് ആദ്യമായി ഒരു സിനിമയിൽ പാടുന്നത്. പാദമുദ്ര എന്ന സിനിമയിലായിരുന്നു ആദ്യഗാനം പാടിയത്. എന്നാൽ വിധുപ്രതാപ് ഒരു പിന്നണിഗായകൻ എന്ന രീതിയിൽ തന്റെ ജീവിതം ആരംഭിയ്ക്കുന്നത്. 1999-ൽ ദേവദാസി എന്ന സിനിമയിൽ പൊൻവസന്തം എന്ന അർദ്ധശാസ്ത്രീയഗാനം പാടിക്കൊണ്ടാണ്. ഇരുപതാമത്തെ വയസ്സിൽ സായാഹ്നം എന്ന സിനിമയിലെ കാലമേ കൈക്കൊള്ളുക നീ എന്നഗാനത്തിന് മികച്ച പിന്നണിഗായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം വിധുപ്രതാപിന് ലഭിച്ചു. 2000-ത്തിന്റെ തുടക്കം മുതൽ പത്തുവർഷത്തോളം മലയാള സിനിമയിലെ മുൻ നിര ഗായകരിലൊരാളായി വിധുപ്രതാപ് നിറഞ്ഞുനിന്നു. ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ യുവനായകന്മാരുടെ ശബ്ദമായി വിധുപ്രതാപ് മാറി. മീശമാധവൻ, നമ്മൾ, വെള്ളിത്തിര, പാണ്ടിപ്പട, റൺവേ, സ്വപ്നക്കൂട്.. തുടങ്ങി നിരവധി സിനിമകളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ വിധുപ്രതാപ് ആലപിച്ചു.

നിരവധി ഗാനമേളകളിൽ ഇന്ത്യയിലും വിദേശത്തുമായി വിധുപ്രതാപ് പങ്കെടുത്തിട്ടുണ്ട്. പല ടെലിവിഷൻ ഷോകളിലും അവതാരകനായും ജഡ്ജായുമെല്ലാം അദ്ദേഹം പങ്കെടുത്തു. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത "പാട്ടുകളുടെ പാട്ട്" എന്ന സീരിയലിൽ പ്രധാനകഥാപാത്രമായി വിധുപ്രതാപ് അഭിനയിച്ചു.

നർത്തകിയും ടെലിവിഷൻ അവതാരികയുമായിരുന്ന ദീപ്തിയാണ് വിധുപ്രതാപിന്റെ ഭാര്യ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒരു ജാതി ജാതകം സ്യൂട്ട്കേസുമായി വരുന്ന വരൻ എം മോഹനൻ 2025

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഞാനറിയാതെയെൻ ഇനിയെന്നും എം ജയചന്ദ്രൻ
പറയൂ നിനക്കെന്നെ പറയൂ പതുക്കെയെൻ കാതിൽ ഒ എൻ വി കുറുപ്പ് രാജീവ്‌ ഒ എൻ വി
ശാരോണിലെ ശിശിരമേ അകലെ (ആൽബം) ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ
അകത്തളം പുകഞ്ഞെരിഞ്ഞുവോ അധിനിവേശം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
ഒരു നല്ല പാട്ടുമായ് പ്രണയത്തിന്റെ ദേവരാഗങ്ങൾ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
ജീവനിൽ നീയെന്ന നീലിമ പ്രണയത്തിന്റെ ദേവരാഗങ്ങൾ കെ ജയകുമാർ ജി ദേവരാജൻ
ഒരു ചിക് ചിക് ചിറകിൽ നിറം ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 1999
അച്ചികോന്തൻ തെന്നാലിരാമൻ എസ് രമേശൻ നായർ ബേണി-ഇഗ്നേഷ്യസ് 1999
കാണാത്ത സ്വപ്നം തെന്നാലിരാമൻ എസ് രമേശൻ നായർ ബേണി-ഇഗ്നേഷ്യസ് 1999
പൊൻവസന്തമാഗമം ദേവദാസി എസ് രമേശൻ നായർ ശരത്ത് ഹംസധ്വനി 1999
കാലമേ കൈക്കൊള്ളുക നീ സായാഹ്നം പ്രഭാവർമ്മ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് 2000
മെഹബൂബാ നഗരവധു സുധാംശു എം ജയചന്ദ്രൻ 2001
മെഹ്ബൂബെ മെഹ്ബൂബെ രണ്ടാം ഭാവം ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2001
കുഞ്ഞന്റെ പെണ്ണിന് കുഞ്ഞിക്കൂനൻ യൂസഫലി കേച്ചേരി മോഹൻ സിത്താര 2002
കുഞ്ഞന്റെ പെണ്ണിനു്‌ (D കുഞ്ഞിക്കൂനൻ യൂസഫലി കേച്ചേരി മോഹൻ സിത്താര 2002
സ്വർഗ്ഗം നമ്മുടെ കൈയ്യിൽ മഴത്തുള്ളിക്കിലുക്കം എസ് രമേശൻ നായർ സുരേഷ് പീറ്റേഴ്സ് 2002
വാളെടുത്താലങ്കക്കലി മീശമാധവൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2002
ഒരേ മുഖം കാണാന്‍ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എസ് രമേശൻ നായർ ബെന്നി - കണ്ണൻ 2002
സുഖമാണീ നിലാവ് നമ്മൾ കൈതപ്രം മോഹൻ സിത്താര 2002
ഞാനറിഞ്ഞല്ലോ നാലാളറിഞ്ഞല്ലോ പ്രണയമണിത്തൂവൽ കൈതപ്രം മോഹൻ സിത്താര 2002

ബാക്കിംഗ് വോക്കൽ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ആരുമില്ല അഗതിയെനിക്കൊരു പാദമുദ്ര ട്രഡീഷണൽ മോഹൻലാൽ 1988