അകത്തളം പുകഞ്ഞെരിഞ്ഞുവോ

അകത്തളം പുകഞ്ഞെരിഞ്ഞുവോ
അടർക്കളത്തിലേകനായി നിന്നുവോ
അടഞ്ഞ വാതിൽ നോക്കി നിന്നു തേങ്ങിയോ
ചൊരിഞ്ഞിടാത്ത ബാഷ്പമുള്ളിൽ വിങ്ങിയോ

മാനമിരുണ്ടു മനസ്സും
മാനവും ഇരുണ്ടുവോ
പകലിറങ്ങും പടവു കണ്ടു നിന്നുവോ
വഴി പിരിയും കവലയിൽ
കഴൽ തളർന്നു നിന്നുവോ
തളർന്നു നിന്നുവോ

ഒരു മുനമ്പിൽ ഓടി വന്നു നിന്നുവോ
ഇരുളു മാത്രം ഇനിയഗാധ ഗർത്തമോ
സകലസാക്ഷി വിവശനായ്
അകലെയസ്തമിക്കയോ
അസ്തമിക്കയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
4
Average: 4 (2 votes)
akathalam pukanjerinjuvo

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 16 years 1 month ago by ജിജാ സുബ്രഹ്മണ്യൻ.