പ്രദീപ് പള്ളുരുത്തി

Pradeep Palluruthi
Date of Birth:
ചൊവ്വ, 1 January, 1963
ആലപിച്ച ഗാനങ്ങൾ: 51

ഗായകൻ പ്രദീപ് പള്ളുരുത്തി. മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. പള്ളുരുത്തി രാമൻകുട്ടി ഭാഗവതരിൽ നിന്ന് അഞ്ചുവർഷം കർണാടിക് സംഗീതം അഭ്യസിച്ച. കൊച്ചിയിലെ കൊച്ചി വോയ്സിൽ തമിഴ് ഗാനങ്ങൾ ആലപിച്ചാണ് ഗാനാലാപന രംഗത്തേക്ക് പ്രവേശിക്കുന്നത്. അമേച്ചർ നാടകസംഘങ്ങളിലും കഥാപ്രസംഗകരുടെ കൂടെയും ഗാനങ്ങൾ ആലപിച്ച് പരിചയമുള്ള പ്രദീപ് നല്ലൊരു വില്ലുപാട്ട് കലാകാരൻ കൂടിയാണ്. ആദ്യ ചലച്ചിത്ര ഗാനം ആലപിക്കുന്നത് തൊമ്മനും മക്കളും എന്ന ചിത്രത്തിന് വേണ്ടിയാണ്. പ്രദീപ് ആലപിച്ച രാജമാണിക്ക്യത്തിലെ "പാണ്ടിമേളം". കഥ പറയുമ്പോൾ സിനിമയിലെ വ്യത്യസ്ഥനാമൊരു ബാർബാർ തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്

നിർമ്മാണം

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ചിക്ക് ചിക്ക് ജാലം മിമിക്സ് ആക്ഷൻ 500 ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് 1995
കിട്ടുമാമന്റെ മിമിക്സ് ആക്ഷൻ 500 രമേശ് കുറുമശ്ശേരി എസ് പി വെങ്കടേഷ് 1995
മാമലക്കാരനാം മിമിക്സ് ആക്ഷൻ 500 രമേശ് കുറുമശ്ശേരി എസ് പി വെങ്കടേഷ് 1995
പാണ്ടിമേളം പാട്ടും കൂത്തും രാജമാണിക്യം ഗിരീഷ് പുത്തഞ്ചേരി അലക്സ് പോൾ 2005
*കർപ്പകമലരേ കല്യാണമലരേ തൊമ്മനും മക്കളും കൈതപ്രം അലക്സ് പോൾ 2005
*പുണ്ണ്യവാൻ ഇസഹാക്കിൻ തൊമ്മനും മക്കളും കൈതപ്രം അലക്സ് പോൾ 2005
വോട്ട് ഒരു തെരഞ്ഞെടുപ്പടുക്കുമ്പോൾ ക്ലാസ്‌മേറ്റ്സ് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2006
വാവേ മകനെ തിരുനാളിൻ മകനേ പോത്തൻ വാവ വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2006
നാഥാ നീ വരുമ്പോൾ വാസ്തവം ഗിരീഷ് പുത്തഞ്ചേരി അലക്സ് പോൾ ശഹാന 2006
കാക്ക കരിമ്പുമുത്തേ വർഗ്ഗം ലഭ്യമായിട്ടില്ല 2006
താം തകിട തെയ്യാരെ നിവേദ്യം സി ജെ കുട്ടപ്പൻ എം ജയചന്ദ്രൻ 2007
വ്യത്യസ്തനാമൊരു ബാർബറാം ബാലനെ കഥ പറയുമ്പോൾ അനിൽ പനച്ചൂരാൻ എം ജയചന്ദ്രൻ മോഹനം 2007
പോക്കിരിയാണേ തീപ്പൊരിയാണേ... കിച്ചാമണി എം ബി എ കനേഷ് പൂനൂർ അലക്സ് പോൾ 2007
തോംതോംതോം തിത്തിത്തോം അണ്ണൻ തമ്പി ബിച്ചു തിരുമല രാഹുൽ രാജ് 2008
പടവാളിനു വടിവാള് പാർത്ഥൻ കണ്ട പരലോകം കൈതപ്രം എം ജയചന്ദ്രൻ 2008
മാരിക്കാവടി ചൂടിയ സമസ്തകേരളം പി ഒ വയലാർ ശരത്ചന്ദ്രവർമ്മ എം ജയചന്ദ്രൻ 2009
അടിപൊളി ഭൂതം* ഈ പട്ടണത്തിൽ ഭൂതം ഗിരീഷ് പുത്തഞ്ചേരി ഷാൻ റഹ്മാൻ 2009
കമറേ പ്രമുഖൻ ഫസൽ നാദാപുരം ശ്യാം ധർമ്മൻ 2009
ഒരു മിന്നാമിന്നി കുട്ടിസ്രാങ്ക് എസ് രമേശൻ നായർ ഐസക് തോമസ് കൊട്ടുകാപ്പള്ളി 2010
നേരം പുലരും മുൻപേ പെൺപട്ടണം അനിൽ പനച്ചൂരാൻ എം ജി ശ്രീകുമാർ 2010