കവിയൂർ രേവമ്മ

Kaviyoor Revamma
ആലപിച്ച ഗാനങ്ങൾ: 49

അമ്പതുകളിൽ മലയാളത്തിൽ ഉണ്ടായിരുന്ന ഗായികമാരിൽ പ്രമുഖയായിരുന്നു കവിയൂർ രേവമ്മ. 1930 ഏപ്രിൽ 14-ന്‌ കവിയൂരിലാണ്‌ രേവമ്മ ജനിച്ചത്‌. കുഞ്ഞു നാളിലേ സംഗീത പഠനം ആരംഭിച്ച രേവമ്മ, ദക്ഷിണാമൂർത്തി സ്വാമികളുടെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമന്‍സ് കോളേജിലും ചെന്നൈ സ്റ്റെല്ല മരിയ കോളജിലും ആയിരുന്നു വിദ്യാഭ്യാസം. സംഗീതത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
ഡോക്ടര്‍ സാംബമൂര്‍ത്തിയുടെ കീഴില്‍ ഗവേഷണം നടത്തി, ഡോക്ടറേറ്റും എടുത്തു. തിരുവന്തപുരം വിമന്‍സ് കോളേജില്‍ അദ്ധ്യാപികയായും പ്രിന്‍സിപ്പലായും തൃശൂർ ഗവൺമെന്റ്‌ കോളജിലും പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ച ഇവർ, വിദ്യാഭ്യാസ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി ആണ് വിരമിക്കുന്നത്.
1950-ൽ പുറത്തിറങ്ങി "ശശിധരൻ'' എന്ന ചിത്രത്തിൽ 'നീയെൻ ചന്ദ്രനേ' എന്ന ഗാനം പാടി കൊണ്ടാണ് രേവമ്മയുടെ അരങ്ങേറ്റം. പിന്നീട് ഇങ്ങോട്ട് ചേച്ചി, ജീവിതനൗക, നവലോകം, കേരള കേസരി, രക്ത ബന്ധം, അമ്മ, മരുമകൾ, അച്ഛൻ, വേലക്കാരൻ, കാലം മാറുന്നു, മുടിയനായ പുത്രൻ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ നിരവധി ഗാനങ്ങൾ പാടി. അവയിൽ 'മലയാള മലർ' 'പിച്ചകപ്പൂച്ചടും' 'ഓണത്തുമ്പി' എന്നീ ഗാനങ്ങൾ എടുത്തു പറയേണ്ടതാണ്.
പരേതനായ പന്തിയില്‍ ശ്രീധരൻ ആണ് ഭർത്താവ്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കലിതകലാമയ ചേച്ചി അഭയദേവ് ജി കെ വെങ്കിടേശ് 1950
ആശ തകരുകയോ ചേച്ചി അഭയദേവ് ജി കെ വെങ്കിടേശ് 1950
പരമേശ്വരി നാഥേ ശശിധരൻ തുമ്പമൺ പത്മനാഭൻകുട്ടി പി കലിംഗറാവു 1950
നീയെന്‍ ചന്ദ്രനേ ശശിധരൻ തുമ്പമൺ പത്മനാഭൻകുട്ടി പി കലിംഗറാവു 1950
ആനന്ദമേ ശശിധരൻ തുമ്പമൺ പത്മനാഭൻകുട്ടി പി കലിംഗറാവു 1950
പരമേശ്വരി നാഥേ ജനനി കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി ജ്ഞാനമണി 1951
ആനന്ദഗാനം പാടി അനുദിനവും നവലോകം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1951
മലയാളമലർവാടിയേ നവലോകം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1951
വാര്‍ത്തിങ്കള്‍ താലമെടുത്ത ജീവിതനൗക വള്ളത്തോൾ വി ദക്ഷിണാമൂർത്തി 1951
തോർന്നിടുമോ കണ്ണീർ ജീവിതനൗക അഭയദേവ് വി ദക്ഷിണാമൂർത്തി 1951
പാതകളിൽ വാണിടുമീ ജീവിതനൗക അഭയദേവ് വി ദക്ഷിണാമൂർത്തി 1951
ഗതിയേതുമില്ല തായേ ജീവിതനൗക അഭയദേവ് വി ദക്ഷിണാമൂർത്തി 1951
പാഹി തായേ പാർവതീ ജീവിതനൗക അഭയദേവ് വി ദക്ഷിണാമൂർത്തി 1951
ജഗദീശ്വരാ മരുമകൾ അഭയദേവ് പി എസ് ദിവാകർ 1952
മായരുതേയീ മരുമകൾ അഭയദേവ് പി എസ് ദിവാകർ 1952
ദൈവമേ കരുണാസാഗരമേ അച്ഛൻ അഭയദേവ് പി എസ് ദിവാകർ 1952
തെളിയൂ നീ പൊൻവിളക്കേ അച്ഛൻ അഭയദേവ് പി എസ് ദിവാകർ 1952
ജീവിതാനന്ദം അച്ഛൻ അഭയദേവ് പി എസ് ദിവാകർ 1952
കുളിരേകിടുന്ന കാറ്റേ വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ 1952
രമണൻ - സംഗീതനാടകം വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ 1952