എസ് പി വെങ്കടേഷ്

S P Venkatesh
Date of Birth:
Saturday, 5 March, 1955
Date of Death:
ചൊവ്വ, 3 February, 2026
സംഗീതം നല്കിയ ഗാനങ്ങൾ: 502

സംഗീത സംവിധായകൻ. 1955 മാർച്ച് 5-ന് തമിഴ്നാട്ടിൽ ജനിച്ചു. വെങ്കിടേഷിന്റെ അച്ഛൻ പഴനി ഒരു മാൻഡലിൻ വാദകനായിരുന്നു. അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ച് മൂന്നുവയസ്സുമുതൽക്കുതന്നെ വെങ്കിടേഷ് മാന്റലിൽ വായിക്കാൻ തുടങ്ങി. തുടർന്ന് ഗിറ്റാറും ബാഞ്ചോയും പഠിച്ചെടുത്തു. രവീന്ദ്രൻ, എ റ്റി ഉമ്മർ തുടങ്ങിയവരുടെ സംഗീത സഹായിയായി പ്രവർത്തിച്ചിരുന്നു. 1968- മുതല്‍ക്കേ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കിടേഷുമുണ്ടായിരുന്നു. ഓര്‍ക്കസ്ട്രേഷനിലുള്ള അപാരമായ മികവ് അങ്ങനെ നേടിയെടുത്തതാണ്. 1971 ൽ സംഗീത സംവിധായകൻ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ ഗിറ്റാർ വായിച്ചുകൊണ്ട് തുടക്കം കുറിച്ചത്. 1975- ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. 1981- ലാണ് പ്രേമയുദ്ധ എന്ന തെലുങ്കു ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞായിരുന്നു മലയാളത്തിലെത്തുന്നത്. അതിനു മുന്‍പേ മലയാളവുമായി വെങ്കിടേഷിന് അടുപ്പമുണ്ടായിരുന്നു. കണ്ണൂര്‍ രാജന്‍, ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ്, അര്‍ജുനന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി, രാഘവൻ മാസ്റ്റർ എന്നിവരുടെയൊക്കെ ഒപ്പം പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു അദ്ദേഹം. മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായുമൊക്കെ ഓര്‍ക്കസ്ട്രേഷനില്‍ അദ്ദേഹം ഇവര്‍ക്കൊപ്പം പങ്കാളിയായിട്ടുണ്ടായിരുന്നു.

സത്യൻ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ ടി.ഉമ്മറിന്റെ അസിസ്റ്റന്റായി നിന്നു കൊണ്ട് എസ് പി വെങ്കിടേഷ് പശ്ചാത്തല സംഗീതമൊരുക്കി.. പിന്നീടാണ് മലയാള സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. 1986 ൽ തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകൻ എന്ന സിനിമയ്ക്ക് സംഗീതവും പശ്ചാത്തല സംഗീതവും നൽകിക്കൊണ്ടാണ് എസ് പി വെങ്കിടേഷിന്റെ തുടക്കം. സിനിമപോലെത്തന്നെ അതിലെ സംഗീതവും വലിയതോതിൽ പ്രേക്ഷകപ്രീതിനേടി. പിന്നീട് എസ് പി വെങ്കിടേഷ് ഗാനങ്ങൾ മലയാളത്തിൽ ഒരു തരംഗമാകുകയായിരുന്നു. ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ, വാത്സല്യം, ജോണിവാക്കർ, കിലുക്കം, ഹിറ്റ്ലർ, സോപാനം.. അങ്ങിനെ നിരവധി ചിത്രങ്ങളിൽ എസ് പി വെങ്കിടേഷ് സൂപ്പർഹിറ്റ് ഗാനങ്ങളൊരുക്കി. അപ്പു, മഹായാനം, ദേവാസുരം, തുടങ്ങിയ ചിത്രങ്ങൾക്ക് ചെയ്ത പശ്ചാത്തല സംഗീതം പ്രശസ്തമാണ്. 1985- 2000 കാലത്ത് മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കാൻ എസ് പി വെങ്കിടേഷിനു കഴിഞ്ഞു. മലയാളം കൂടാതെ തമിഴ്‌, തെലുങ്ക്‌ ചിത്രങ്ങൾക്കു വേണ്ടിയും സംഗീതം നൽകി വരുന്നു. മലയാളത്തിൽ മാത്രം 150 ലേറെ ചിത്രങ്ങൾക്കു ഈണം പകർന്ന ഇദ്ദേഹം 2026 ഫെബ്രുവരി 3 ആം തിയതി തന്റെ 70 ആം വയസ്സിൽ അന്തരിച്ചു.

റീ-റെക്കോഡിങ്

റീ-റെക്കോഡിങ്

കവിത

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
അമ്മയീ ഭൂമിയിൽ വെള്ളിമണിത്താലം ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ്
സന്യാസി കള്ളസന്യാസി വെള്ളിമണിത്താലം ഗിരീഷ് പുത്തഞ്ചേരി കെ എസ് ചിത്ര, ബിജു നാരായണൻ
സ്വർണ്ണത്തളികയുമേന്തി വെള്ളിമണിത്താലം ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ്, കെ എസ് ചിത്ര
വിണ്ണിലെ ഗന്ധർവ രാജാവിന്റെ മകൻ ഷിബു ചക്രവർത്തി ഉണ്ണി മേനോൻ ജോഗ് 1986
ദേവാംഗനേ ദേവസുന്ദരീ (M) രാജാവിന്റെ മകൻ ഷിബു ചക്രവർത്തി ഉണ്ണി മേനോൻ 1986
ദേവാംഗനേ രാജാവിന്റെ മകൻ ഷിബു ചക്രവർത്തി ഉണ്ണി മേനോൻ, ലതിക 1986
പാ‍ടാം ഞാനാ ഗാനം രാജാവിന്റെ മകൻ ഷിബു ചക്രവർത്തി ലതിക 1986
മഞ്ഞണിഞ്ഞ മാമലയില്‍ അഗ്നിമുഹൂർത്തം ബാലു കിരിയത്ത് ഉണ്ണി മേനോൻ 1987
അരയന്നത്തൂവല്‍ അഗ്നിമുഹൂർത്തം ബാലു കിരിയത്ത് കെ എസ് ചിത്ര 1987
മഞ്ഞണിഞ്ഞ മാമലയില്‍ (വെർഷൻ 2) അഗ്നിമുഹൂർത്തം ബാലു കിരിയത്ത് ഉണ്ണി മേനോൻ, കെ എസ് ചിത്ര 1987
സിന്ദുരവാനിൽ ഭൂമിയിലെ രാജാക്കന്മാർ ഷിബു ചക്രവർത്തി ഉണ്ണി മേനോൻ 1987
പവിഴമല്ലി പൂവുറങ്ങീ വഴിയോരക്കാഴ്ചകൾ ഷിബു ചക്രവർത്തി കെ എസ് ചിത്ര 1987
കരിമണ്ണൂരൊരു ഭൂതത്താനുടെ വഴിയോരക്കാഴ്ചകൾ ഷിബു ചക്രവർത്തി പി ജയചന്ദ്രൻ മായാമാളവഗൗള 1987
ഓണനാളിൽ താഴേ കാവിൽ വഴിയോരക്കാഴ്ചകൾ ഷിബു ചക്രവർത്തി കെ എസ് ചിത്ര ജോഗ് 1987
യദുകുല ഗോപികേ വഴിയോരക്കാഴ്ചകൾ ഷിബു ചക്രവർത്തി കെ എസ് ചിത്ര, ഉണ്ണി മേനോൻ 1987
എന്താനന്ദം എന്താവേശം വിളംബരം പി ഭാസ്ക്കരൻ ജി വേണുഗോപാൽ, ജാനകി ദേവി 1987
താരകളേ വിളംബരം പി ഭാസ്ക്കരൻ ജാനകി ദേവി, കോറസ്, സിന്ധുദേവി 1987
പൂന്തേന്‍ നീരില്‍ താളം ചാരവലയം പൂവച്ചൽ ഖാദർ കെ എസ് ചിത്ര 1988
ചന്ദനക്കാട്ടില്‍ ചന്ദ്രിക ചാരവലയം പൂവച്ചൽ ഖാദർ ഉണ്ണി മേനോൻ 1988
ഹൃദയം കവരും പ്രിയരൂപമേ ജന്മാന്തരം പൂവച്ചൽ ഖാദർ എം ജി ശ്രീകുമാർ, കെ എസ് ചിത്ര 1988

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
ഒരു കഥ ഒരു നല്ല കഥ പ്രസാദ് വാളച്ചേരിൽ 2025
ഹാജി ഗഫൂർ കാ ദോസ്ത് സ്നേഹജിത്ത് 2022
അടുത്ത ചോദ്യം എ കെ എസ് നമ്പ്യാർ 2019
ഒരു നല്ല കോട്ടയംകാരൻ സൈമൺ കുരുവിള 2019
സാമ്രാജ്യം II - സൺ ഓഫ് അലക്സാണ്ടർ പേരരശ് 2015
റിഥം പ്രദീപ് കുമാർ 2010
കൂട്ടുകാർ പ്രസാദ് വാളച്ചേരിൽ 2010
ഭാര്യ ഒന്ന് മക്കൾ മൂന്ന് രാജസേനൻ 2009
പ്രമുഖൻ സലിം ബാബ 2009
ചങ്ങാതിക്കൂട്ടം എം കെ മുരളീധരൻ 2009
സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ ജി എം മനു 2009
മാജിക് ലാമ്പ് ഹരിദാസ് 2008
റോമിയോ രാജസേനൻ 2007
കിലുക്കം കിലുകിലുക്കം സന്ധ്യാ മോഹൻ 2006
മധുചന്ദ്രലേഖ രാജസേനൻ 2006
ജൂനിയർ സീനിയർ ജി ശ്രീകണ്ഠൻ 2005
വിദേശി നായർ സ്വദേശി നായർ പോൾസൺ 2005
ഇരുവട്ടം മണവാട്ടി വാസുദേവ് സനൽ 2005
മാമ്പഴക്കാലം ജോഷി 2004
ഉദയം വിനു ജോമോൻ 2004
Submitted 17 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.
Contributors:
ContributorsContribution
പേര് തിരുത്താൻ സഹായിച്ചു