എ എം രാജ

AM Raja
Date of Birth:
തിങ്കൾ, 1 July, 1929
Date of Death:
Saturday, 8 April, 1989
സംഗീതം നല്കിയ ഗാനങ്ങൾ: 6
ആലപിച്ച ഗാനങ്ങൾ: 120

1929 ജൂലൈ ഒന്നാം തീയതി ആന്ധ്രയിലെ ചിറ്റൂരില്‍ മാധവരാജുവിന്റെയും ലക്ഷ്മിയമ്മയുടെയും പുത്രനായി ജനിച്ചു. പ്രേംനസീറിനുവേണ്ടി 1952ല്‍ വിശപ്പിന്റെ വിളി എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് എ എം രാജ എന്ന ആന്ധ്രാസ്വദേശിയായ ഗായകന്‍ മലയാള സിനിമയില്‍ എത്തിയത്. പിന്നീട് '50 കളിലെയും '60കളിലെയും മലയാള പിന്നണി ഗാനരംഗം എ എം രാജയുടെ പേരിലാണറിയപ്പെട്ടിരുന്നത്. തമിഴിലും തെലുങ്കിലും കന്നടയിലും തന്റെ സ്വരവീചികളുടെ മാന്ത്രികസ്പര്‍ശത്താല്‍ സവിശേഷസ്ഥാനം നേടിയിരുന്നു. ജെമിനിയുടെ സംസാരം എന്ന ചിത്രത്തിലൂടെ ചലച്ചിത്രവേദിയിലേക്ക് കടന്നുവന്ന രാജയിലൂടെയാണ് എം ജി ആറും ശിവാജി ഗണേശനും ഒരുകാലത്ത് പ്രേക്ഷകഹൃദയങ്ങളില്‍ പ്രേമനായകന്മാരായി കൊടി പാടിച്ചത്. നല്ലൊരു സംഗീതസംവിധായകന്‍കൂടിയായ എ എം രാജ നൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു.

ഉമ്മ എന്ന ചിത്രത്തിലെ കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ചു... എന്നുതുടങ്ങുന്ന പ്രസിദ്ധഗാനം പാടിയ ജിക്കിയാണ് രാജയുടെ ഭാര്യ. ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും പിന്നണി പാടിയിട്ടുണ്ട്. എ എം രാജ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത് ദേവരാജന്റെ സംഗീതസംവിധാനത്തിലാണ്. തമിഴ്, മലയാളം, തെലുങ്ക്, സിംഹളം എന്നീ ഭാഷകളിലെ ചിത്രങ്ങള്‍ക്കുവേണ്ടി രാജ പാടിയിട്ടുണ്ട്.

1989 ഏപ്രല്‍ 8- തീയതി മരണമടഞ്ഞു. മക്കള്‍: രണ്ടാണും നാലുപെണ്ണും.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കല്യാണപ്പുടവ വേണം കതിരുകാണാക്കിളി വയലാർ രാമവർമ്മ ജി ദേവരാജൻ
പൊന്നുമകനേ അച്ഛൻ അഭയദേവ് പി എസ് ദിവാകർ 1952
എന്മകനേ നീ ഉറങ്ങുറങ്ങ് അച്ഛൻ അഭയദേവ് പി എസ് ദിവാകർ 1952
മധുമാസചന്ദ്രിക അച്ഛൻ അഭയദേവ് പി എസ് ദിവാകർ 1952
മോഹിനിയേ വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ 1952
ഉന്നതങ്ങളില്‍ വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ 1952
കുളിരേകിടുന്ന കാറ്റേ വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ 1952
പാവനഹൃദയം തകർന്നൂ വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ 1952
രമണൻ - സംഗീതനാടകം വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ 1952
അറിയാതെ കിനാക്കളില്‍ ലോകനീതി അഭയദേവ് വി ദക്ഷിണാമൂർത്തി 1953
ഒരു നവയുഗമേ ലോകനീതി അഭയദേവ് വി ദക്ഷിണാമൂർത്തി 1953
ശോകമെന്തിനായ് ലോകനീതി അഭയദേവ് വി ദക്ഷിണാമൂർത്തി 1953
പാവങ്ങളിലലിവുള്ളോരേ ലോകനീതി അഭയദേവ് വി ദക്ഷിണാമൂർത്തി 1953
കണ്ണാ നീയുറങ്ങ് എന്‍ ലോകനീതി അഭയദേവ് വി ദക്ഷിണാമൂർത്തി 1953
പന്തലിട്ടു മേലേ ആശാദീപം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1953
ലീലാലോലിതമേ നീകാണും ജനോവ പീതാംബരം എം എസ് വിശ്വനാഥൻ 1953
ഏതു പാപത്തിനാലോ ജനോവ സ്വാമി ബ്രഹ്മവ്രതൻ ജ്ഞാനമണി 1953
കണ്ണിന്നു പുണ്യമേകും ജനോവ പീതാംബരം ജ്ഞാനമണി 1953
വരുന്നു ഞാൻ അവൻ വരുന്നു അഭയദേവ് വി ദക്ഷിണാമൂർത്തി 1954
അൻപു തൻ പൊന്നമ്പലത്തിൽ അവൻ വരുന്നു അഭയദേവ് വി ദക്ഷിണാമൂർത്തി 1954

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ആലിമാലി ആറ്റുംകരയിൽ അമ്മ എന്ന സ്ത്രീ വയലാർ രാമവർമ്മ പി സുശീല 1970
ആദിത്യദേവന്റെ കണ്മണിയല്ലോ അമ്മ എന്ന സ്ത്രീ വയലാർ രാമവർമ്മ പി സുശീല 1970
അമ്മാ പെറ്റമ്മ അമ്മ എന്ന സ്ത്രീ വയലാർ രാമവർമ്മ ജിക്കി 1970
നാളെയീ പന്തലിൽ അമ്മ എന്ന സ്ത്രീ വയലാർ രാമവർമ്മ എ എം രാജ 1970
മദ്യപാത്രം മധുരകാവ്യം അമ്മ എന്ന സ്ത്രീ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1970
പട്ടും വളയും പാദസ്വരവും അമ്മ എന്ന സ്ത്രീ വയലാർ രാമവർമ്മ എ എം രാജ 1970