നീലക്കുയിൽ

Released
Neelakkuyil
കഥാസന്ദർഭം:

പി സി കുട്ടികൃഷ്ണന്റെ( ഉറൂബ്) പ്രശസ്തമായ് ഒരു നൊവെലിനെ ആസ്പദ്മാക്കി നിർമിച്ച ചിത്രം. നീലി എന്ന ഒരു ദളിത് പെൺകുട്ടിയും ശ്രീധരൻ നായർ എന്ന ഉന്നംകുല ജാതനായ ഒരു അദ്ധ്യാപകനും കെന്ദ്ര കഥാപത്രങ്ങളാകുന്ന ഈ ചിത്രത്തിനു പ്രമേയം അവരുടെ ഇടയിലെ ആകസ്മികമായിട്ടുത്ഭവിക്കുന്ന പ്രണയവും അന്നത്തെ സാമൂഹിക വ്യവസ്ഥിതികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണു

തിരക്കഥ:
സംഭാഷണം:
സർട്ടിഫിക്കറ്റ്:
U
Runtime:
171മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 22 October, 1954

neelakkuyil movie poster

Actors & Characters

Cast:
ActorsCharacter
ശ്രീധരൻ മാസ്റ്റർ
നീലി
നളിനി
ശങ്കരൻ നായർ
നാണു നായർ
കോമപ്പൻ
ഹെഡ് മാസ്റ്റർ
കുട്ടൻ നായർ
മോഹൻ ( ബാലൻ)
പോസ്റ്റ്മാന്റെ മാതാവ്
മൊയ്തു
ലക്ഷ്മിയമ്മ
തള്ളപ്പുലയി
കാരണവർ

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
രാമു കാര്യാട്ട്
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പ്രാദേശിക ചിത്രം (മലയാളം)
1 954
പി ഭാസ്ക്കരൻ
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പ്രാദേശിക ചിത്രം (മലയാളം)
1 954

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

പ്രമേയത്തിന്റെ പ്രത്യേകതകളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് നീലക്കുയിൽ. ഹിന്ദിയിലെ അച്യുത് കന്യ, സുജാത എന്നീ സിനിമകൾ പോലെ സമൂഹ-ജാതി വ്യവസ്ഥകളെ ചൊദ്യം ചെയ്തുകൊണ്ടുള്ള കഥാരീതി. കേരളീയമായ സംഗീതം നിർബന്ധിച്ച ഗാനങ്ങൾ മറ്റൊരു പുതുമ. വാതിൽ‌പ്പുറ ചിത്രീകരണങ്ങളുടെ ധാരാളിത്തം നാടൻ കഥയ്ക്ക് ഇണങ്ങിയ പശ്ചാത്തലമേകുകയും ചെയ്തു. സാഹിത്യകൃതികളുമായി മലയാളസിനിമാ ബന്ധപ്പെടാനുള്ള് വഴിതെളിയ്കലായിരുന്നു പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്റെ സാന്നിദ്ധ്യം.
ബാലവേഷം ചെയ്ത വിപിൻ മോഹൻ പിൽക്കാലത്ത് ക്യാമെറാമാനായി വിളങ്ങി വിലസി.

കഥാസംഗ്രഹം:

കോരിച്ചൊരിയുന്ന മഴയത്ത് ശ്രീധരൻ നായരുടെ (സത്യൻ) മുറിയിൽ അഭയം തേടിയ നീലിയും (മിസ് കുമാരി) അയാളും ചോദനകൾക്ക് വശംവദരായി സംഗമിക്കുകയാണ്. പിന്നീടാണ് ഇവർ അനുരാഗബദ്ധരാകുന്നത്. ഗർഭിണിയായ നീലിയെ ശ്രീധരൻ മാസ്റ്റർ തള്ളിപ്പറഞ്ഞപ്പോൾ, അവളുടെ കുടുംബവും അവളെ നിരാകരിച്ചപ്പോൾ ഒരു കുഞ്ഞിനു ജന്മ്മം നൽകിയ ശേഷം അവൾക്ക് റെയിൽ പാളത്തിൽ ജീവിതാന്ത്യം കണ്ടെത്തുകതന്നെ പോംവഴിയായി. വിവാഹിതനായ മാസ്റ്റർ കുട്ടികളില്ലാഞ്ഞ് വ്യാകുലപ്പെടുന്നു, കുറ്റബോധത്തിന്റെ നീറ്റലുമുണ്ടാകുന്നു. നീലിയുടെ കുഞ്ഞിനെ ദയാലുവായ പോസ്റ്റ്മാൻ ശങ്കരൻ നായരാണു(പി ഭാസ്ക്കരൻ) വളർത്തുന്നത്. ധർമ്മസങ്കടത്തിൽ വലഞ്ഞ ശ്രീധരൻ മാസ്റ്റർ സ്വന്തം കുഞ്ഞിനെ മറ്റൊരാൾ വളർത്തുന്നതും സഹിക്കാനാവഞ്ഞ് ശങ്കരൻ നായരോട് അത് തന്റെ കുഞ്ഞാണെന്ന് സമ്മതിച്ച് മാപ്പ് അപേക്ഷിയ്ക്കുന്നു. ജാതിയ്ക്കും മതത്തിനും സാമൂഹ്യമായ ഉച്ചനീചത്വങ്ങൾക്കും അതീതമായി കുഞ്ഞിനെ വളർത്തുവാൻ ഉപദേശിച്ച ശങ്കരൻ നായരിൽ നിന്നും മാസ്റ്റർ കുഞ്ഞിനെ ഏറ്റെടുക്കുന്നു.

ചമയം

Video & Shooting

സിനിമാറ്റോഗ്രാഫി:

നൃത്തം

നൃത്തസംവിധാനം:

Technical Crew

Production & Controlling Units

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

മാനെന്നും വിളിക്കില്ല

പി ഭാസ്ക്കരൻ കെ രാഘവൻ മെഹ്ബൂബ്
2

എല്ലാരും ചൊല്ലണ്

പി ഭാസ്ക്കരൻ കെ രാഘവൻ ജാനമ്മ ഡേവിഡ്
3

എങ്ങനെ നീ മറക്കും കുയിലേ

പി ഭാസ്ക്കരൻ കെ രാഘവൻ കോഴിക്കോട് അബ്ദുൾഖാദർ
4

കായലരികത്ത് വലയെറിഞ്ഞപ്പോൾ

പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ
5

ഉണരുണരൂ ഉണ്ണിക്കണ്ണാ

ബിലഹരി
പി ഭാസ്ക്കരൻ കെ രാഘവൻ ശാന്ത പി നായർ
6

കുയിലിനെത്തേടി

പി ഭാസ്ക്കരൻ കെ രാഘവൻ ജാനമ്മ ഡേവിഡ്
7

മിന്നും പൊന്നിൻ കിരീടം

ആനന്ദഭൈരവി
കെ രാഘവൻ ശാന്ത പി നായർ
8

കടലാസുവഞ്ചിയേറി

പി ഭാസ്ക്കരൻ കെ രാഘവൻ കോഴിക്കോട് പുഷ്പ
9

ജിഞ്ചക്കം താരോ

പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ, കോറസ്
Submitted 17 years 4 months ago by കതിരവൻ.
Contribution Collection:
ContributorsContribution
പോസ്റ്റർ ഇമേജ് (Gallery)