തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍

Thirunayinarkurichi Madhavan Nair
Date of Birth:
Sunday, 16 April, 1916
Date of Death:
Thursday, 1 April, 1965
മുരളി
തിരുനയിനാര്‍കുറിച്ചി
എഴുതിയ ഗാനങ്ങൾ: 254

1916ല്‍ രാമന്‍ നായരുടേയും നാരായണിപ്പിള്ളയുടേയും മകനായി ജനനം. മലയാളം വിദ്വാന്‍ പരീക്ഷ ജയിച്ചതിനുശേഷം, കുളച്ചല്‍, തിരുവട്ടാര്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകവൃത്തി ചെയ്തിരുന്നു. 1948ല്‍ ട്രാവന്‍കൂര്‍ റേഡിയോ നിലയം തുടങ്ങുന്നതിനു പിന്നിൽ ഇദ്ദേഹവും പ്രവര്‍ത്തിച്ചിരുന്നു. ട്രാവന്‍കൂര്‍ റേഡിയോ നിലയം പിന്നീട് ആകാശവാണിയായപ്പോഴും അദ്ദേഹം അമരത്തു തന്നെ ഉണ്ടായിരുന്നു. പല ഭാഷകളില്‍ പ്രാവീണ്യമുള്ള ഇദ്ദേഹം ആകാശവാണിയിലെ ജോലിക്കിടയിലാണ്‌ ഗാനരചനയിലേക്കു തിരിഞ്ഞത്. ആത്മസഖി എന്ന ചിത്രത്തിനുവേണ്ടി എഴുതിയ "കന്നിക്കതിരാടും നാള്‍" എന്നതാണ്‌ അദ്ദേഹത്തിൻ്റെ ആദ്യഗാനം. ഈ ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു.

ഭക്തകുചേല എന്ന സിനിമയിലെ "ഈശ്വരചിന്തയിതൊന്നേ മനുജനു ശ്വാശ്വതമീയുലകില്‍" എന്ന ഗാനം ഇദ്ദേഹം രചിച്ചതാണ്‌. ജീവിതത്തിന്‍റ്റെ നശ്വരതയെപ്പറ്റിയുള്ള ഈ വരികളുടെ ആത്മാവറിഞ്ഞുതന്നെയായിരുന്നു ബ്രദര്‍ ലക്ഷ്മണ്‍ ഈണം പകര്‍ന്നതും കമുകറ പുരുഷോത്തമന്‍ നാദം പകര്‍ന്നതും. ഹരിശ്ചന്ദ്രയിലെ "ആത്മവിദ്യാലയമേ" എന്ന തത്ത്വചിന്താപരമായ ഗാനവും തിരുനയിനാര്‍-ബ്രദര്‍ ലക്ഷ്മണ്‍-കമുകറ ടീമിന്റെ ശ്രദ്ധേയമായ സ്രൃഷ്ടിയാണ്‌. കുറച്ചുനാള്‍ മുരളി എന്ന തൂലികാനാമത്തില്‍ ഗാനരചന നിര്‍വ്വഹിച്ച ഇദ്ദേഹം നിരവധി ദേശഭക്തിഗീതങ്ങളും എഴുതിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിൻ്റെ ഗാനമുരളി അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഉമ്മിണിത്തങ്ക, കണ്ണുനീരിൻ്റെ കാവ്യം തുടങ്ങി നിരവധി കാവ്യങ്ങളും ഇദ്ദേഹം കൈരളിക്കു കാഴ്ചവെച്ചിരുന്നു. കറുത്ത കൈ, കാട്ടുമൈന എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥയും രചിച്ചിരുന്നു. അമ്മാവൻ്റെ മകളായ സ്നേഹലതയായിരുന്നു ആദ്യ ഭാര്യ. പിന്നീട് പൊന്നമ്മ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ജയശ്രീയാണ്‌ മകള്‍. 1965 ഏപ്രില്‍ ഒന്നിന്‌ കാന്‍സര്‍ബാധയെത്തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ആത്മസഖി ജി ആർ റാവു 1952

ഗാനരചന

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
മോഹനം മോഹനം മോഹനം ആത്മസഖി ബ്രദർ ലക്ഷ്മൺ ലഭ്യമായിട്ടില്ല 1952
ആ നീലവാനിലെന്നാശകള്‍ ആത്മസഖി ബ്രദർ ലക്ഷ്മൺ പി ലീല, ടി എ മോത്തി 1952
ഇരുമിഴിതന്നില്‍ ആത്മസഖി ബ്രദർ ലക്ഷ്മൺ ജിക്കി 1952
ഇതോ ഹാ നിന്‍ നീതി ആത്മസഖി ബ്രദർ ലക്ഷ്മൺ ലഭ്യമായിട്ടില്ല 1952
കന്നിക്കതിരാടും നാള്‍ ആത്മസഖി ബ്രദർ ലക്ഷ്മൺ പി ലീല, കോറസ് 1952
മറയുകയോ നീയെന്‍ ആത്മസഖി ബ്രദർ ലക്ഷ്മൺ പി ലീല 1952
കാറ്റിലാടി കണ്മയക്കും ആത്മസഖി ബ്രദർ ലക്ഷ്മൺ പി ലീല 1952
വരൂ വരൂ സോദരാ ആത്മസഖി ബ്രദർ ലക്ഷ്മൺ ലഭ്യമായിട്ടില്ല 1952
ആ നീല വാനിലെൻ ആത്മസഖി ബ്രദർ ലക്ഷ്മൺ 1952
ആഗതമായിതാ പുഷ്പകാലം ആത്മസഖി ബ്രദർ ലക്ഷ്മൺ ലഭ്യമായിട്ടില്ല 1952
നീയേ ശരണമെന്‍ ആത്മസഖി ബ്രദർ ലക്ഷ്മൺ ലഭ്യമായിട്ടില്ല 1952
കാറ്റിലാടികണ്മയക്കും ആത്മസഖി ബ്രദർ ലക്ഷ്മൺ ടി എ മോത്തി, പി ലീല 1952
ലോകമേ കാലം ആത്മസഖി ബ്രദർ ലക്ഷ്മൺ ഘണ്ടശാല വെങ്കടേശ്വര റാവു 1952
ജലജല ജല്‍ജല്‍ ആത്മസഖി ബ്രദർ ലക്ഷ്മൺ ട്രിച്ചി ലോകനാഥൻ 1952
ജയം ജയം സ്ഥാനജയം ആത്മസഖി ബ്രദർ ലക്ഷ്മൺ എൻ എൽ ഗാനസരസ്വതി 1952
പാടൂ മാനസമേ പാടൂ പൊൻകതിർ ബ്രദർ ലക്ഷ്മൺ ജിക്കി 1953
ആനന്ദരൂപൻ ആരിവനാരോ പൊൻകതിർ ബ്രദർ ലക്ഷ്മൺ ജിക്കി 1953
സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ പൊൻകതിർ ബ്രദർ ലക്ഷ്മൺ എൻ ലളിത, കവിയൂർ രേവമ്മ 1953
പാഴിരുള്‍ മൂടി പാതയാകേ പൊൻകതിർ ബ്രദർ ലക്ഷ്മൺ എൻ ലളിത 1953
ആശങ്കാതിമിരം പൊൻകതിർ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ 1953