നാരായണൻ കുട്ടി

Narayanan Kutti
കലാഭവൻ നാരായണൻ കുട്ടി
ആലപിച്ച ഗാനങ്ങൾ: 1

മലയാള ചലച്ചിത്ര നടൻ. തിരുവനന്തപുരത്ത് ജനിച്ചു. പഠിയ്ക്കുന്ന സമയത്തുതന്നെ അനുകരണകലയിൽ തത്പരനായിരുന്നു നാരായണൻകുട്ടി. വിദ്യാഭ്യാസത്തിനുശേഷം കൊച്ചിൻ കലാഭവനിൽ മിമിക്രി ആർട്ടിസ്റ്റായി ചേർന്നതോടെ അദ്ദേഹം മിമിക്രിവേദികളിൽ സജീവമാകാൻ തുടങ്ങി. കലാഭവൻ നാരായണൻകുട്ടി എന്ന പേരിലും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. 1986-ൽ ഒന്നുമുതൽ പൂജ്യം വരെ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് നാരായണൻകുട്ടി തന്റെ അഭിനയജീവിതത്തിന് തുടക്കമിടുന്നത്. തുടർന്ന് നൂറ്റി അൻപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. എല്ലാം കോമഡി റോളുകളായിരുന്നു. മലയാളിപ്രേക്ഷകരുടെ പ്രിയ ഹാസ്യതാരമായി നാരായണൻകുട്ടി മാറി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒന്നു മുതൽ പൂജ്യം വരെ രഘുനാഥ് പലേരി 1986
കവാടം ആന്റണി കെ ആർ ജോഷി 1988
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ കൃഷ്ണൻ കുട്ടി വിജി തമ്പി 1990
ഉള്ളടക്കം കമൽ 1991
കിഴക്കൻ പത്രോസ് കണ്ടക്ടർ ടി എസ് സുരേഷ് ബാബു 1992
മഹാനഗരം ടി കെ രാജീവ് കുമാർ 1992
ഫസ്റ്റ് ബെൽ പി ജി വിശ്വംഭരൻ 1992
സിറ്റി പോലീസ് നാരായണൻ കുട്ടി വേണു നായർ 1993
സൗഭാഗ്യം സന്ധ്യാ മോഹൻ 1993
സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി ആക്രിക്കാരൻ പി അനിൽ, ബാബു നാരായണൻ 1993
നെപ്പോളിയൻ സജി 1994
ചുക്കാൻ ടെയിലറിംഗ് മാസ്റ്റർ തമ്പി കണ്ണന്താനം 1994
സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് രാജസേനൻ 1994
മാനത്തെ കൊട്ടാരം മാപ്പ് വിൽപ്പനക്കാരൻ സുനിൽ 1994
ചീഫ് മിനിസ്റ്റർ കെ. ആർ. ഗൗതമി പി കെ ബാബുരാജ് 1994
ടോം ആൻഡ് ജെറി കലാധരൻ അടൂർ 1995
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം കെ കെ ഹരിദാസ് 1995
ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് ടി എസ് സുരേഷ് ബാബു 1995
കിടിലോൽക്കിടിലം പോൾസൺ 1995
ദി പോർട്ടർ പത്മകുമാർ വൈക്കം 1995

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഒന്നാം മല കേറി പോകേണ്ടേ കല്യാണരാമൻ കൈതപ്രം ബേണി-ഇഗ്നേഷ്യസ് 2002

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ചൈതന്യം ജയൻ അടിയാട്ട് 1995 കുതിരവട്ടം പപ്പു