താമരക്കണ്ണനല്ലോ ഗോപാലന്‍

താമരക്കണ്ണനല്ലോ ഗോപാലന്‍
കൊച്ചു നന്ദബാലന്‍
താമരക്കണ്ണനല്ലോ ഗോപാലന്‍
കൊച്ചു നന്ദബാലന്‍ - ഘന
ശ്യാമളകോമളരൂപന്‍ - നല്ല
ശ്രീമയ സുകുമാരന്‍ കാരുണ്യലോലന്‍
താമരക്കണ്ണനല്ലോ ഗോപാലന്‍
കൊച്ചു നന്ദബാലന്‍
താമരക്കണ്ണനല്ലോ ഗോപാലന്‍

കണ്ണനുണ്ണി ഗോകുലത്തില്‍ കണ്ണിലുണ്ണിയല്ലോ - എൻ
കണ്ണനുണ്ണി ഗോകുലത്തില്‍ കണ്ണിലുണ്ണിയല്ലോ - നിന്‍
പുഞ്ചിരിയാപ്പഞ്ചമിയിലെ പൂനിലാവല്ലോ
താമരക്കണ്ണനല്ലോ ഗോപാലന്‍ -
കൊച്ചു നന്ദബാലന്‍
താമരക്കണ്ണനല്ലോ ഗോപാലന്‍

അമ്പാടിപ്പൂമ്പൈതലോ
അമ്പാടിപ്പൂമ്പൈതലോ - ഇവന്‍
അന്‍പാലും ദൈവത്തിന്‍ സമ്മാനമോ
താമരക്കണ്ണനല്ലോ ഗോപാലന്‍ -
കൊച്ചു നന്ദബാലന്‍
താമരക്കണ്ണനല്ലോ ഗോപാലന്‍

കുഞ്ഞുകാലില്‍ അമ്മയൊരു കിങ്ങിണി കെട്ടാം - നിന്‍
ഉണ്ണിനെറ്റിയില്‍ ഉമ്മവെച്ചൊരു പൊന്‍ കുറിചാര്‍ത്താം

താമരക്കണ്ണനല്ലോ ഗോപാലന്‍
കൊച്ചു നന്ദബാലന്‍
താമരക്കണ്ണനല്ലോ ഗോപാലന്‍
കൊച്ചു നന്ദബാലന്‍ - ഘന
ശ്യാമളകോമളരൂപന്‍ - നല്ല
ശ്രീമയ സുകുമാരന്‍ കാരുണ്യലോലന്‍
താമരക്കണ്ണനല്ലോ ഗോപാലന്‍
കൊച്ചു നന്ദബാലന്‍
താമരക്കണ്ണനല്ലോ ഗോപാലന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Thamarakkannanallo gopalan

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കണ്ടോ കണ്ടോ കണ്ണനെ പി ലീല, ശാന്ത പി നായർ
വെണ്ണിലാവു പൂത്തു പി ലീല, കോറസ്
സ്വാഗതം സ്വാഗതം പി ലീല, ജിക്കി , ശാന്ത പി നായർ
പുള്ളിക്കാളേ പുള്ളിക്കാളേ പി ലീല, ശാന്ത പി നായർ
നന്ദ നന്ദനാ കൃഷ്ണാ എ എം രാജ
ആലിന്റെ കൊമ്പത്ത് ചേലക്കള്ളാ ശാന്ത പി നായർ, പി ലീല, ജിക്കി
അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങിനെ എ എം രാജ
എപ്പോഴെപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗം കെ രാഘവൻ
ഹരേ കൃഷ്ണാ മുകുന്ദാ മുരാരേ ചെല്ലൻ
കാ‍ട്ടിലേയ്ക്കച്യുതാ നിന്റെകൂടെ പി ലീല, ജിക്കി
കൈതൊഴാം ബാലഗോപാലാ പി ലീല, കെ രാഘവൻ
കണ്ണിനാല്‍ കാണ്മതെല്ലാം പി ബി ശ്രീനിവാസ്
കസ്‌തൂരി തിലകം കെ രാഘവൻ
മാമലപോലെഴും പി ലീല
മറയല്ലേ മായല്ലേ രാധേ കെ രാഘവൻ
ഓമല്‍ കിടാങ്ങളേ കെ പി എ സി സുലോചന
ഓമനക്കുട്ടൻ ഗോവിന്ദൻ ശാന്ത പി നായർ
പട്ടിണിയാലുയിര്‍വാടി പി ബി ശ്രീനിവാസ്
രാരീരാരോ ഉണ്ണീ രാരീരാരോ പി സുശീല
സാക്ഷാല്‍ മഹാവിഷ്ണു എ എം രാജ
സൃഷ്ടികാരണനാകും ശാന്ത പി നായർ
വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല പി ലീല, എം എൽ വസന്തകുമാരി
വെണ്ണിലാവു പൂത്തു പി സുശീല, പി ലീല, ജിക്കി , ശാന്ത പി നായർ
Submitted 9 years 6 months ago by shyamapradeep.