കണ്ണിനാല്‍ കാണ്മതെല്ലാം

കണ്ണിനാല്‍ കാണ്മതെല്ലാം കണ്ണനല്ലോ
മണിവര്‍ണ്ണന്റെ മായികരൂപമല്ലോ (2)

കാളിന്ദി നീന്തിക്കേറി കാളിയഫണത്തിലേറി
ആനന്ദനൃത്തം ചെയ്ത അമ്പാടിപ്പൈതലും നീ (2)

ഘോരമാം മാരിയേറ്റു ഗോകുലം വലഞ്ഞപ്പോള്‍
ഗോവര്‍ദ്ധനം കുടയായ് ഗോപാലനല്ലോ ചൂടി

കണ്ണിനാല്‍ കാണ്മതെല്ലാം കണ്ണനല്ലോ
മണിവര്‍ണ്ണന്റെ മായികരൂപമല്ലോ (2)

പുല്ലിലും പുഴുവിലും പൂജാമുറിയിലും
കുടിലിലും മേടയിലും കുടികൊള്‍വു കൃഷ്ണരൂപം
അഖിലവേദപ്പൊരുളും ആനന്ദക്കാതലും
മൂവുലകിന്‍ നാഥനും മുരഹരാ നീയല്ലോ

കണ്ണിനാല്‍ കാണ്മതെല്ലാം കണ്ണനല്ലോ
മണിവര്‍ണ്ണന്റെ മായികരൂപമല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kanninaal kanmathellaam

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കണ്ടോ കണ്ടോ കണ്ണനെ പി ലീല, ശാന്ത പി നായർ
വെണ്ണിലാവു പൂത്തു പി ലീല, കോറസ്
സ്വാഗതം സ്വാഗതം പി ലീല, ജിക്കി , ശാന്ത പി നായർ
പുള്ളിക്കാളേ പുള്ളിക്കാളേ പി ലീല, ശാന്ത പി നായർ
നന്ദ നന്ദനാ കൃഷ്ണാ എ എം രാജ
ആലിന്റെ കൊമ്പത്ത് ചേലക്കള്ളാ ശാന്ത പി നായർ, പി ലീല, ജിക്കി
അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങിനെ എ എം രാജ
എപ്പോഴെപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗം കെ രാഘവൻ
ഹരേ കൃഷ്ണാ മുകുന്ദാ മുരാരേ ചെല്ലൻ
കാ‍ട്ടിലേയ്ക്കച്യുതാ നിന്റെകൂടെ പി ലീല, ജിക്കി
കൈതൊഴാം ബാലഗോപാലാ പി ലീല, കെ രാഘവൻ
കസ്‌തൂരി തിലകം കെ രാഘവൻ
മാമലപോലെഴും പി ലീല
മറയല്ലേ മായല്ലേ രാധേ കെ രാഘവൻ
ഓമല്‍ കിടാങ്ങളേ കെ പി എ സി സുലോചന
ഓമനക്കുട്ടൻ ഗോവിന്ദൻ ശാന്ത പി നായർ
പട്ടിണിയാലുയിര്‍വാടി പി ബി ശ്രീനിവാസ്
രാരീരാരോ ഉണ്ണീ രാരീരാരോ പി സുശീല
സാക്ഷാല്‍ മഹാവിഷ്ണു എ എം രാജ
സൃഷ്ടികാരണനാകും ശാന്ത പി നായർ
താമരക്കണ്ണനല്ലോ ഗോപാലന്‍ പി ലീല, ശാന്ത പി നായർ
വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല പി ലീല, എം എൽ വസന്തകുമാരി
വെണ്ണിലാവു പൂത്തു പി സുശീല, പി ലീല, ജിക്കി , ശാന്ത പി നായർ
Submitted 9 years 6 months ago by shyamapradeep.