എല്ലാം നീയേ ശൗരേ

എല്ലാം നീയേ ശൌരേ
എനിക്കെല്ലാം നീയേ കൃഷ്ണമുരാരെ
എല്ലാം നീയേ ശൌരേ
എനിക്കെല്ലാം നീയേ കൃഷ്ണമുരാരെ
എല്ലാം നീയേ ശൌരേ

ജനകൻ നീ ജനനിയും നീ
ജന്മജന്മാന്തരബന്ധുവും നീ
ഓരോ ശ്വാസനിശ്വാസവും നടപ്പൂ
ഓരോ ശ്വാസനിശ്വാസവും നടപ്പൂ
നാരായണാ നിന്റെ കല്പനയാൽ (എല്ലാം നീയേ..)

നി൪ഗുണൻ നീ സഗുണൻ നീ
നിത്യനിരാമയൻനീയല്ലോ
കാരണങ്ങൾക്കെല്ലാം കാരണമായുള്ള
കാരണങ്ങൾക്കെല്ലാം കാരണമായുള്ള
കാരുണ്യസിന്ധുവും നീയല്ലോ
എല്ലാം നീയേ ശൌരേ

ബ്രഹ്മവും നീ ഉണ്മയും നീ
സര്‍വ്വകർമ്മസാക്ഷിയും നീയല്ലോ
കേശവ മാധവ ഗോവിന്ദാ
കേശവ മാധവ ഗോവിന്ദാ
എനിക്കാശ്രയം നിന്നുടെ പദനളിനം (എല്ലാം നീയേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
ellam neeye shoure

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 16 years 11 months ago by ജിജാ സുബ്രഹ്മണ്യൻ.