ഏതു പൂവു ചൂടണം
ഏതു പൂവു ചൂടണം എന്നോടിഷ്ടം കൂടുവാൻ
ഏതു പാട്ട് പാടണം എന്നെയെന്നും തേടുവാൻ
അവൻ എന്നെയെന്നും തേടുവാൻ (ഏതു പൂവു.. )
ഓ....ഓ...ഓ...
എന്നെയെന്നും തേടുവാൻ.. ഹൊയ് ഹൊയ്
ഓ....ഓ.....ഓ....
കാത്തിരിയ്ക്കും കണ്ണുകൾക്ക് പൂക്കണിയേന്തി
വീട്ടിലെന്റെ വിരുന്നുകാരൻ വന്നു ചേരുമ്പോൾ (2)
കണ്ടു കണ്ടു കൺ കുളിർക്കാൻ എന്തൊരു മോഹം (2)
പണ്ടു കണ്ട പോലെയാണു പരിചയഭാവം (2)
(ഏതു പൂവു...)
ഓ...ഓ....ഓ...ഓ..
പേരറിയില്ല എനിയ്ക്കാ വീടറിയില്ല
ഊരറിയില്ല വളർന്ന നാടറിയില്ല (2)
കോമളമാം പൈങ്കിളിയായ് പാറി വന്നെന്റെ- (2)
താമരപ്പൂങ്കാവനത്തിൽ താമസമാക്കി (2)
(ഏതു പൂവു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
ethu poovu choodanam
Additional Info
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 11 months ago by Sathish Menon.