ഇളവന്നൂർ മഠത്തിലെ

ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ മാറിൽ
കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ
വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ നിന്നെ
വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ
(ഇളവന്നൂർ..)

കളിവള്ളം കെട്ടിയിട്ടു പുഴക്കടവിൽ ഞാൻ
മലരണിവാകച്ചോട്ടിൽ മയങ്ങുമ്പോൾ
കളിവള്ളം കെട്ടിയിട്ടു പുഴക്കടവിൽ ഞാൻ
മലരണിവാകച്ചോട്ടിൽ മയങ്ങുമ്പോൾ
കനവിന്റെ കളിത്തേരിൽ വന്നില്ലേ സ്നേഹ
കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ
ക്ഷണിച്ചില്ലേ...(ഇളവന്നൂർ..)

പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
പടകാളിമുറ്റത്തെത്തി വിളിക്കുന്നു
പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
പടകാളിമുറ്റത്തെത്തി വിളിക്കുന്നു
പുളിയിലക്കരമുണ്ടു പുതച്ചാട്ടേ നിന്റെ
സഖിമാരെ ഉണർത്താതെ വന്നാട്ടേ -വന്നാട്ടേ
(ഇളവന്നൂർ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7.25
Average: 7.3 (4 votes)
Ilavanoor madathile

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഊരിയ വാളിതു ചോരയിൽ മുക്കി കെ ജെ യേശുദാസ്
കാവേരിക്കരയിലെഴും കെ ജെ യേശുദാസ്, പി സുശീല
അക്കരെയക്കരെയക്കരെയല്ലോ കെ ജെ യേശുദാസ്
അമ്മേ ശരണം തായേ ശരണം കെ ജെ യേശുദാസ്, സംഘവും
ആയില്ല്യം കാവിലമ്മ കെ ജെ യേശുദാസ്
നീട്ടിയ കൈകളിൽ കെ ജെ യേശുദാസ്
ആനന്ദനടനം അപ്സരകന്യകൾതൻ കെ ജെ യേശുദാസ്, ബി വസന്ത, പി മാധുരി
ആയില്യം കാവിലമ്മേ വിടതരിക കെ ജെ യേശുദാസ്
കാലമാം അശ്വത്തിന്‍ കെ ജെ യേശുദാസ്
Submitted 17 years 4 weeks ago by Vijayakrishnan.