സ്നേഹത്തിൽ വിടരുന്ന

സ്നേഹത്തില്‍ വിടരുന്ന പൂവേതു പൂവ്
ദാഹത്താല്‍ തെളിയുന്ന പൂവേതു പൂവ്
സ്നേഹത്തില്‍ വിടരുന്ന പൂവേതു പൂവ്
ദാഹത്താല്‍ തെളിയുന്ന പൂവേതു പൂവ്
ഏതു പൂവ്

താമരപ്പെണ്ണിന്റെ കണ്ണെന്ന പൂവ്
താരാപരാഗങ്ങള്‍ ചിന്തുന്ന പൂവ്
താമരപ്പെണ്ണിന്റെ കണ്ണെന്ന പൂവ്
താരാപരാഗങ്ങള്‍ ചിന്തുന്ന പൂവ്

കാണുമ്പോള്‍ തുടുക്കുന്ന പൂവേതു പൂവ്
നാണത്താല്‍ ചുവക്കുന്ന പൂവേതു പൂവ്
കണ്മണിപ്പെണ്ണിന്റെ കവിളെന്ന പൂവ്
കള്ളനുണക്കുഴി വിരിയുന്ന പൂവ്
കണ്മണിപ്പെണ്ണിന്റെ കവിളെന്ന പൂവ്
കള്ളനുണക്കുഴി വിരിയുന്ന പൂവ്
സ്നേഹത്തില്‍ വിടരുന്ന പൂവേതു പൂവ്
ദാഹത്താല്‍ തെളിയുന്ന പൂവേതു പൂവ്

മോഹത്തില്‍ വളരുന്ന പൂവേതു പൂവ്
രാഗത്തേന്‍ നിറയുന്ന പൂവേതു പൂവ്
മംഗളവാണീ നിന്‍ മനസ്സെന്ന പൂവ്
മന്മഥമണമൂറി പടരുന്ന പൂവ്

സ്നേഹത്തില്‍ വിടരുന്ന പൂവേതു പൂവ്
ദാഹത്താല്‍ തെളിയുന്ന പൂവേതു പൂവ്
ഏതു പൂവ്
താമരപ്പെണ്ണിന്റെ കണ്ണെന്ന പൂവ്
താരാപരാഗങ്ങള്‍ ചിന്തുന്ന പൂവ്
അഹഹഹാ... ഒഹൊഹൊഹൊഹോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Snehathil vidarunna

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
സ്വർഗ്ഗപ്പുതുമാരൻ വന്നൂ പി ലീല, എൽ ആർ ഈശ്വരി, കോറസ്
മനസ്സിന്റെ കിത്താബിലെ കെ ജെ യേശുദാസ്, എസ് ജാനകി
അല തല്ലും കാറ്റിന്റെ വിരിമാറിൽ എസ് ജാനകി
ഭൂമിയിൽ തന്നെ സ്വർഗ്ഗം എൽ ആർ ഈശ്വരി, കോറസ്
അലിയാരുകാക്കാ സ്റ്റൂളീന്നു വീണ് മാലിനി, സീറോ ബാബു
കടലലറുന്നൂ കാറ്റലറുന്നൂ കെ ജെ യേശുദാസ്
വേഷത്തിനു റേഷനായി സി ഒ ആന്റോ
തേർട്ടി ഡേയ്സ് ഇൻ സെപ്തംബര്‍ പി ലീല, മാലിനി, കോറസ്
Submitted 17 years 1 month ago by ജിജാ സുബ്രഹ്മണ്യൻ.