സ്വർഗ്ഗപ്പുതുമാരൻ വന്നൂ

ആ....
സ്വർഗ്ഗപ്പുതുമാരൻ വന്നൂ സുന്ദരിപ്പെണ്ണേ
സുറൂമയിട്ടൊരുങ്ങടീ പെണ്ണേ - സുന്ദരിപ്പെണ്ണേ

നാരങ്ങാക്കവിളത്ത് നാണം വന്നൊളിച്ചു
നക്ഷത്രക്കണ്ണിലെ സ്വപ്നങ്ങൾ ചിരിച്ചു
സ്വർഗ്ഗപ്പുതുമാരൻ വന്നൂ സുന്ദരിപ്പെണ്ണേ

ഇല്ലത്തെപ്പെണ്ണിനെ വേളികഴിക്കാൻ
കൊല്ലത്തുകാരൻ ചെറുക്കൻ വന്നൂ
നാദസ്വരത്തിന്റെ നാദലഹരിയിൽ
നാലുകെട്ടാകെത്തരിച്ചു നിന്നൂ
നാലുകെട്ടാകെത്തരിച്ചു നിന്നൂ

തങ്കത്തിൻ തരിവള തഞ്ചത്തിൽ കിലുങ്ങുമ്പോൾ
തങ്കപ്പതക്കങ്ങൾ മാറിൽ തിളങ്ങുമ്പോൾ
ചുണ്ടത്തുമാരന്റെ ചുംബനം തുടിയ്ക്കുമ്പോൾ
പണ്ടത്തെ തോഴിയെ മറക്കല്ലെ പെണ്ണേ
തോഴിയെ - മറക്കല്ലേ പെണ്ണേ

അഷ്ടമംഗല്യ വിളക്കുമായ് അമ്മായി
അറപ്പുരവാതിൽ തുറന്നു വരുന്നൂ
കതിർമണ്ഡപത്തിലെ തോരണം നോക്കി
കല്യാണപ്പയ്യനും കാത്തുനിൽക്കുന്നു
കല്യാണപ്പയ്യനും കാത്തുനിൽക്കുന്നു
ഇല്ലത്തെപ്പെണ്ണിനെ വേളികഴിക്കാൻ
കൊല്ലത്തുകാരൻ ചെറുക്കൻ വന്നൂ

സ്വർഗ്ഗപ്പുതുമാരൻ വന്നൂ സുന്ദരിപ്പെണ്ണേ
സുറൂമയിട്ടൊരുങ്ങടീ പെണ്ണേ - സുന്ദരിപ്പെണ്ണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Swargaputhumaaran vannu

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മനസ്സിന്റെ കിത്താബിലെ കെ ജെ യേശുദാസ്, എസ് ജാനകി
അല തല്ലും കാറ്റിന്റെ വിരിമാറിൽ എസ് ജാനകി
ഭൂമിയിൽ തന്നെ സ്വർഗ്ഗം എൽ ആർ ഈശ്വരി, കോറസ്
സ്നേഹത്തിൽ വിടരുന്ന എ എം രാജ, പി സുശീല
അലിയാരുകാക്കാ സ്റ്റൂളീന്നു വീണ് മാലിനി, സീറോ ബാബു
കടലലറുന്നൂ കാറ്റലറുന്നൂ കെ ജെ യേശുദാസ്
വേഷത്തിനു റേഷനായി സി ഒ ആന്റോ
തേർട്ടി ഡേയ്സ് ഇൻ സെപ്തംബര്‍ പി ലീല, മാലിനി, കോറസ്
Submitted 17 years 1 month ago by ജിജാ സുബ്രഹ്മണ്യൻ.