മനസ്സിന്റെ കിത്താബിലെ

മനസ്സിന്റെ കിതാബിലെ മാണിക്യക്കടലാസ്
മാലിന്റെ മഴയത്ത് നനഞ്ഞുപോയ്
കളിയാക്കിച്ചിരിക്കുമെന്‍ കളിപ്പെണ്ണിന്‍ കരള്‍ച്ചിത്രം
കദനനീര്‍ക്കണം വീണു പടര്‍ന്നുപോയ്
മനസ്സിന്റെ കിതാബിലെ മാണിക്യക്കടലാസ്
മാലിന്റെ മഴയത്ത് നനഞ്ഞുപോയ്

കെസ്സുപാട്ട് കേള്‍ക്കുമ്പോള്‍ - ബദറൊപ്പന കേള്‍ക്കുമ്പോള്‍
ഞെട്ടിറുന്നുവീഴുമെന്റെ കണ്ണുനീര്‍പ്പൂക്കള്‍ - എന്റെ
കണ്ണുനീര്‍പ്പൂക്കള്‍
മനസ്സിന്റെ കിതാബിലെ മാണിക്യക്കടലാസ്
മാലിന്റെ മഴയത്ത് നനഞ്ഞുപോയ്

കാത്തിരിപ്പിന്‍ നൊമ്പരത്തില്‍ കറുത്തൊരീ തിരശ്ശീല
മാറുകില്ലേ...
കാത്തിരിപ്പിന്‍ നൊമ്പരത്തില്‍ കറുത്തൊരീ തിരശ്ശീല
മാറുകില്ലേ - എന്നിനിയും നമ്മളൊന്നാകും - എന്നു
നമ്മളൊന്നാകും
മനസ്സിന്റെ കിതാബിലെ മാണിക്യക്കടലാസ്
മാലിന്റെ മഴയത്ത് നനഞ്ഞുപോയ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
manassinte kithaabile

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
സ്വർഗ്ഗപ്പുതുമാരൻ വന്നൂ പി ലീല, എൽ ആർ ഈശ്വരി, കോറസ്
അല തല്ലും കാറ്റിന്റെ വിരിമാറിൽ എസ് ജാനകി
ഭൂമിയിൽ തന്നെ സ്വർഗ്ഗം എൽ ആർ ഈശ്വരി, കോറസ്
സ്നേഹത്തിൽ വിടരുന്ന എ എം രാജ, പി സുശീല
അലിയാരുകാക്കാ സ്റ്റൂളീന്നു വീണ് മാലിനി, സീറോ ബാബു
കടലലറുന്നൂ കാറ്റലറുന്നൂ കെ ജെ യേശുദാസ്
വേഷത്തിനു റേഷനായി സി ഒ ആന്റോ
തേർട്ടി ഡേയ്സ് ഇൻ സെപ്തംബര്‍ പി ലീല, മാലിനി, കോറസ്
Submitted 17 years 4 weeks ago by ജിജാ സുബ്രഹ്മണ്യൻ.