ലിജോമോൾ ജോസ്

Lijomol Jose

ഇടുക്കി പീരുമേട് സ്വദേശിനി..ബിസിനസുകാരനായ രാജീവിന്റെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയായ ലിസമ്മയുടേയും മകളായി ജനിച്ചു. ഇടുക്കിയിൽത്തന്നെ മരിയഗിരി ഇം എം എച്ച് എസ് എസ് പീരുമേട് സ്കൂളിൽ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൊച്ചിയിലെ അമൃത സ്കൂൾ ഓഫ് ആർട്സിൽ നിന്ന് വിഷ്വൽ മീഡിയയിൽ ബി എസ്‌ സി ബിരുദം പൂർത്തിയാക്കി. ജയ്ഹിന്ദ് ടിവിയിൽ സബ് എഡിറ്ററായി രണ്ട് വർഷക്കാലം ജോലി ചെയ്തു. ഇക്കാലയളവിൽ "മഹേഷിന്റെ പ്രതികാരം" എന്ന സിനിമയുടെ ഒഡീഷനിൽ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

അഭിനയത്തിൽ മുൻപരിചയമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആദ്യ സിനിമയിൽ "സോണിയ" എന്ന കഥാപാത്രത്തെ ശ്രദ്ധേയമായി അവതരിപ്പിച്ചു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ലൈബ്രറി സയൻസിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കി. അനിയത്തി ലിയ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദത്തിനു പഠിക്കുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മഹേഷിന്റെ പ്രതികാരം സോണിയ ദിലീഷ് പോത്തൻ 2016
കട്ടപ്പനയിലെ ഋത്വിക് റോഷൻ കനി നാദിർഷാ 2016
ഹണിബീ 2.5 കണ്മണി ഷൈജു അന്തിക്കാട് 2017
പ്രേമസൂത്രം അമ്മുക്കുട്ടി ജിജു അശോകൻ 2018
സ്ട്രീറ്റ് ലൈറ്റ്സ് സൗമ്യ ഷാംദത്ത് എസ് എസ് 2018
ഒറ്റക്കൊരു കാമുകൻ കത്രീന ജയൻ വന്നേരി, അജിൻ ലാൽ 2018
വിശുദ്ധ മെജോ കിരൺ ആന്റണി 2022
അയൽവാശി കുട്ടിമാളു ഇർഷാദ് പരാരി 2023
പുലിമട സി പി ഒ സിനി എ കെ സാജന്‍ 2023
ഐ ആം കാതലൻ ഗിരീഷ് എ ഡി 2024
നടന്ന സംഭവം വിഷ്ണു നാരായണൻ 2024
ഹേർ അഭിനയ ലിജിൻ ജോസ് 2024
പൊൻMan സ്റ്റെഫി ഗ്രാഫ് ജ്യോതിഷ് ശങ്കർ 2025
സംശയം രാജേഷ് രവി 2025
ദാവീദ് ഗോവിന്ദ് വിഷ്ണു 2025
ബേബി ഗേൾ അരുൺ വർമ്മ 2026
അജ:സുന്ദരി മനു ആന്റണി 2026