ജയപ്രകാശ് കുളൂർ

Jayaprakash Kuloor
കുളൂർ മാഷ്‌
കഥ: 2
സംഭാഷണം: 2
തിരക്കഥ: 2

കോഴിക്കോട് സ്വദേശിയായ പ്രസിദ്ധ നാടക രചയിതാവും നാടക സംവിധായകനും സിനിമാ തിരക്കഥാകൃത്തുമാണ് ജയപ്രകാശ് കുളൂർ. സെന്റ് ജോസഫ് മെയിൽ ഹൈസ്കൂളിലായിരുന്നു ജയപ്രകാശിന്റെ പ്രാഥമിക വിദ്യാഭ്യാസം. മലബാർ കൃസ്ത്യൻ കോളേജ്, ഗവണ്മെന്റ് ലോ കോളേജ്, ദേവഗിരി സെന്റ് ജോസഫ് കോളേജ് എന്നീ കലാലയങ്ങളിൽ നിന്നായിരുന്നു ഉന്നത് വിദ്യാഭ്യാസം നേടിയത്. വിദ്യാഭ്യാസത്തിനുശേഷം ടാക്സ് പ്രാക്റ്റീഷണർ, അഡ്വക്കെറ്റ് എന്നീ നിലകളിൽ ജോലി ചെയ്ത ജയപ്രകാശ് കുറച്ചുകാലം ആൾ ഇന്ത്യ റേഡിയോയിലും പ്രവർത്തിച്ചിട്ടുണ്ട്.

നാടകങ്ങളിലൂടെയാണ് ജയപ്രകാശ് കുളൂർ തന്റെ കലാ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. പത്തൊൻപതാം വയസ്സിലാണ് അദ്ദേഹം തന്റെ ആദ്യത്തെ നാടകമെഴുതിയത്. നിരവധി നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള ജയപ്രകാശിന് കേരള സാഹിത്യ അക്കാദമി അവാർഡുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2001 -ൽ വക്കാലത്തു നാരായണൻ കുട്ടി എന്ന സിനിമയ്ക്ക് തിരക്കഥ, സംഭാഷണം രചിച്ചുകൊണ്ടാണ് ജയപ്രകാശ് കുളൂർ ചലച്ചിത്ര മേഖലയിൽ അരങ്ങേറുന്നത്. 2009 -ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലഭിനയിച്ചുകൊണ്ട് സിനിമാഭിനയത്തിനും തുടക്കമിട്ടു. തുടർന്ന് അന്നയും റസൂലും, ടമാാാർ പഠാാാർ, കിസ്മത്ത്, പൊറിഞ്ചു മറിയം ജോസ് എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. 2012 -ൽ വികെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസ് എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം രചിച്ചത് ജയപ്രകാശ് കുളൂർ ആയിരുന്നു. അതിനുശേഷം നീയും പിന്നെ ഞാനും എന്ന ചിത്രത്തിന് കഥ എഴുതി. കേരളത്തിനകത്തും പുറത്തുമായി നിരവധി നാടക പഠന ക്യാമ്പുകൾ ജയപ്രകാശ് കുളൂരിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കുളൂരിയൻ നാടക കളരികൾ എന്ന പേരിൽ അവ അറിയപ്പെടുന്നു.

ജയപ്രകാശ് കുളൂരിന്റെ ഭാര്യയുടെ പേര് അനുപമ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ രഞ്ജിത്ത് ബാലകൃഷ്ണൻ 2009
ദി പവർ ഓഫ് സൈലൻസ് പുരോഹിതൻ വി കെ പ്രകാശ് 2013
അന്നയും റസൂലും മുല്ലാക്ക രാജീവ് രവി 2013
ടമാാാർ പഠാാാർ സഖാവ് സി ആർ പി ദിലീഷ് നായർ 2014
നാളെ സിജു എസ് ബാവ 2015
ഉട്ടോപ്യയിലെ രാജാവ് സഖാവ് തീക്കോയി കമൽ 2015
സാൾട്ട് മാംഗോ ട്രീ അപ്പൂപ്പൻ രാജേഷ് നായർ 2015
എന്നും എപ്പോഴും ജഡ്ജ് സത്യൻ അന്തിക്കാട് 2015
ലൗ ×ばつ7 ശ്രീബാലാ കെ മേനോൻ 2015
കിസ്മത്ത് അബൂക്ക ഷാനവാസ് കെ ബാവക്കുട്ടി 2016
ഒരു മുറൈ വന്ത് പാർത്തായാ പളനിയാശാൻ സാജൻ കെ മാത്യു 2016
ബിടെക് മൃദുൽ എം നായർ 2018
കാറ്റ് വിതച്ചവർ ഈച്ചരവാര്യർ സതീഷ് പോൾ 2018
സമക്ഷം ഡോ അജു കെ നാരായണൻ, ഡോ അൻവർ അബ്ദുള്ള 2018
ക ബോഡിസ്‌കേപ്സ് ജയൻ കെ ചെറിയാൻ 2018
അതിരൻ ഹുസൈൻ ബാല വിവേക് 2019
മമ്മാലി എന്ന ഇന്ത്യക്കാരൻ അരുൺ എൻ ശിവൻ 2019
പൊറിഞ്ചു മറിയം ജോസ് അഡ്വ വീരഭദ്ര മേനോൻ ജോഷി 2019
കലാമണ്ഡലം ഹൈദരാലി കിരൺ ജി നാഥ്‌ 2020
ഓറഞ്ച് മരങ്ങളുടെ വീട് ഡോ ബിജു 2020

കഥ

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

Submitted 13 years 6 months ago by nanz.