ഹരീഷ് പേരടി

Hareesh Peradi

മലയാള ചലച്ചിത്ര, നാടക, സീരിയൽ അഭിനേതാവ്. കോഴിക്കോട്‌ ചാലപ്പുറം ഗോവിന്ദൻ നായരുടെയും സാവിത്രിയുടെയും മകനായി ജനിച്ചു. പേരടി എന്നത് തറവാട്ട് പേരാണ്. അഞ്ചാംക്ലാസ്സിൽ പഠിയ്ക്കുമ്പോളാണ് ഹരീഷ് ആദ്യമായി അഭിനയിയ്ക്കുന്നത്. കൂട്ടുകാരെല്ലാം ചേർന്ന് അവതരിപ്പിച്ച മല്ലനെന്ന കൊള്ളക്കാരൻ എന്ന നാടകത്തിൽ മല്ലനായി അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം.

പ്രീഡിഗ്രി കഴിഞ്ഞതിനുശേഷം ഹരീഷ് പേരാടി പത്തൊൻപതാം വയസ്സിൽ ആകാശവാണിയിൽ നാടക കലാകാരനായി പ്രവർത്തനം ആരംഭിച്ചു. തിക്കൊടിയൻ നാടക മത്സരത്തിൽ തിക്കോടിയന്റെ തീപ്പൊരി എന്ന നാടകത്തിൽ മുൻപ് ബാലൻ കെ നായർ അവതരിപ്പിച്ച പ്രഭാകരൻ മുതലാളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നാടകാചാര്യന്മാരുടെ ശ്രദ്ധ നേടി. തുടർന്ന് നിരവധി വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചു.

നാടകങ്ങളിൽ നിന്നും ഹരീഷ് പേരാടി സീരിയലുകളിലേയ്ക്ക് മാറി. 2004 -2005 കാലത്ത് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് തുടക്കമിടുന്നത്. തുടർന്ന് പത്തോളം സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. സിബി മലയിൽ സംവിധാനം ചെയ്ത ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലൂടെ സിനിമാഭിനയം തുടങ്ങി. അൻപതോളം മലയാള സിനിമകളിലും പത്തോളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചു. അരുൺ കുമാർ അരവിന്ദിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവൻ എന്ന പ്രധാന വേഷം ചെയ്തു. 2016 ൽ ആണ്ടവൻ കട്ടിളൈ എന്ന സിനിമയിലൂടെയാണ് ഹരീഷ് തമിഴിലെത്തുന്നത്. 2017 ൽ വിക്രം വേദ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. സ്പൈഡർ എന്ന തെലുങ്കു ചിത്രത്തിലും ഹരീഷ് പേരടി അഭിനയിച്ചിട്ടുണ്ട്.

ഹരീഷ് പേരടിയുടെ ഭാര്യ ബിന്ദു നർത്തകിയാണ്.

ഫേസ്ബുക്ക് പ്രൊഫൈൽ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മുന്ന സുരേന്ദ്രൻ കല്ലൂർ
ദേ ഇങ്ങോട്ടു നോക്കിയേ ബാലചന്ദ്ര മേനോൻ 2008
ആയിരത്തിൽ ഒരുവൻ സിബി മലയിൽ 2009
റെഡ് ചില്ലീസ് ഫ്രാങ്കോ ആലങ്ങാടൻ ഷാജി കൈലാസ് 2009
3 ചാർ സൗ ബീസ് ഗോവിന്ദൻ‌കുട്ടി അടൂർ 2010
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സഖാവ് കൈതേരി സഹദേവൻ / സഖാവ് കൈതേരി ചാത്തു അരുൺ കുമാർ അരവിന്ദ് 2013
നടൻ കെ പി എ സി ഭരതൻ കമൽ 2013
വിശുദ്ധൻ വലിയവീട്ടിൽ വാവച്ചൻ വൈശാഖ് 2013
വർഷം രഞ്ജിത്ത് ശങ്കർ 2014
പോളി ടെക്നിക്ക് സഖാവ് ഗംഗാധരൻ എം പത്മകുമാർ 2014
ഗാംഗ്സ്റ്റർ മിഖായേൽ ആഷിക് അബു 2014
ഞാൻ (2014) ആസാദ് / നകുലൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2014
ലോഹം എം എൽ എ ചിത്രഭാനു രഞ്ജിത്ത് ബാലകൃഷ്ണൻ 2015
മണ്‍സൂണ്‍ സുരേഷ് ഗോപാൽ 2015
അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി വിഷ്ണു വിജയൻ കാരാട്ട് 2015
ഫയർമാൻ ഹോം മിനിസ്റ്റർ ദീപു കരുണാകരൻ 2015
സൈഗാള്‍ പാടുകയാണ് ഈശക്കോയ സിബി മലയിൽ 2015
പിക്കറ്റ്-43 മേജർ രവി 2015
സർ സി.പി. ഷാജൂൺ കാര്യാൽ 2015
ലൈഫ് ഓഫ് ജോസൂട്ടി ജോസഫ് ജീത്തു ജോസഫ് 2015

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ദാസേട്ടന്റെ സൈക്കിൾ അഖിൽ കാവുങ്ങൽ 2025