ഗ്രെയ്‌സ് ആന്റണി

Grace Antony
Date of Birth:
Wednesday, 9 April, 1997
ഗ്രേസ് ആന്റണി

മലയാള ചലച്ചിത്ര നടി. 1997 ഏപ്രിൽ 9 ന് എറണാംകുളം ജില്ലയിലെ മുളന്തുരുത്തിയിൽ ജനിച്ചു. നർത്തകിയായ ഗ്രേസ് ഭരതനാട്യത്തിൽ ബിരുദം നേടിയിട്ടുണ്ട്. 2016 ൽ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റ്ണി ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിക്കുന്നത്. തുടർന്ന് തമാശ, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലൗ സ്റ്റോറി.. എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ്സിൽ അവതരിപ്പിച്ച സിമി എന്ന കഥാപാത്രത്തിലൂടെയാണ് ഗ്രേസ് പ്രേക്ഷക ശ്രദ്ധ നേടിയത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഹാപ്പി വെഡ്ഡിംഗ് ടീന ഒമർ ലുലു 2016
കാലിയൻ ജിജോ പാങ്കോട് 2017
തമാശ സഫിയ അഷ്റഫ് ഹംസ 2019
പ്രതി പൂവൻ കോഴി ഷീബ റോഷൻ ആൻഡ്ര്യൂസ് 2019
സകലകലാശാല വിനോദ് ഗുരുവായൂർ 2019
കുമ്പളങ്ങി നൈറ്റ്സ് സിമി മധു സി നാരായണൻ 2019
ഹലാൽ ലൗ സ്റ്റോറി സുഹറ സക്കരിയ മുഹമ്മദ് 2020
കനകം കാമിനി കലഹം ഹരിപ്രിയ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 2021
സാജൻ ബേക്കറി സിൻസ് 1962 മേരി - സാജന്റെ ഭാര്യ അരുൺ ചന്തു 2021
പത്രോസിന്റെ പടപ്പുകൾ അഫ്സൽ അബ്ദുൽ ലത്തീഫ് 2022
സാറ്റർഡേ നൈറ്റ് സൂസൻ മറിയ പോൾ റോഷൻ ആൻഡ്ര്യൂസ് 2022
റോഷാക്ക് സുജാത നിസാം ബഷീർ 2022
അപ്പൻ മോളിക്കുട്ടി മജു കെ ബി 2022
ചട്ടമ്പി സുസിലി അഭിലാഷ് എസ് കുമാർ 2022
പടച്ചോനേ ഇങ്ങള് കാത്തോളീ ബിജിത് ബാല 2022
നുണക്കുഴി ജീത്തു ജോസഫ് 2024
വിവേകാനന്ദൻ വൈറലാണ് കമൽ 2024
ED - Extra Decent ആമിർ പള്ളിക്കൽ 2024
പേട്രിയറ്റ് അഞ്ജു മഹേഷ് നാരായണൻ 2026