ഗീത

Geetha

തെന്നിന്ത്യൻ ചലച്ചിത്രതാരം. 1962 ജൂലൈ 14ന് ബാംഗ്ലൂരിൽ ജനിച്ചു. 1978ൽ എം.ഭാസ്‌കർ സംവിധാനം ചെയ്ത 'ഭൈരവി' എന്ന ചിത്രത്തിൽ രജനീകാന്തിന്റെ സഹോദരിയുടെ വേഷം ചെയ്തു കൊണ്ട് അഭിനയരംഗത്തേക്ക കടന്നു വന്നു. ഭൈരവിയിൽ അഭിനയിക്കുമ്പോൾ ഗീത ഏഴാം ക്ലാസ്സിൽ പഠിയ്ക്കുകയായിരുന്നു. ആ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ തമിഴ്‌, തെലുങ്ക്‌, കന്നഡ സിനിമകളിലേക്ക്‌ അവസരങ്ങൾ ലഭിച്ചു. സിനിമയിൽ സജീവമായപ്പോൾ എട്ടാം ക്ലാസ്സോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു.

1981 ൽ ഗീത 'ഗർജ്ജനം' എന്ന സിനിമയിലൂടെ മലയാള സിനിമയിൽ എത്തി. പിന്നീട് 1986ൽ പഞ്ചാഗ്നിയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി. നക്സലൈറ്റ് അജിതയുടെ ജീവിതവുമായി സാദൃശ്യമുള്ള കഥാ പാത്രമായിട്ടായിരുന്നു പഞ്ചാഗ്നിയിൽ അഭിനയിച്ചത്. ഇന്ദിര എന്ന ആ കഥാപാത്രത്തെ തന്റെ ഉജ്വലമായ പ്രകടനംകൊണ്ട് ഗീത അവിസ്മരണീയമാക്കി. ആ വർഷം മാത്രം മലയാളത്തിൽ സുഖമോദേവി, ആവനാഴി എന്നിവയടക്കം എട്ട് സിനിമകളിൽ നായികയായി അഭിനയിച്ചു. ഗീതയുടെ മികച്ച കഥാപാത്രങ്ങളിൽ ഭൂരിപക്ഷവും മമ്മൂട്ടിയുടെയും, മോഹൻലാലിന്റെയുമൊപ്പമുള്ളതാണ്. പിന്നീട് 1997 ൽ കല്യാണം കഴിക്കുന്നതു വരെ മലയാള സിനിമയിൽ സജീവമായിരുന്നു ഗീത. മലയാളം കൂടാതെ തമിഴ്,കന്നഡ,തെലുങ്കു സിനിമകളിലും ഗീത നായികയായി അഭിനയിച്ചിരുന്നു. 1980 - 90 കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും സൗന്ദര്യമുള്ള നടിയായി ഗീത അറിയപ്പെട്ടിരുന്നു. അഭിനയ പ്രാധാന്യമുള്ള റോളുകളിലും ഗ്ലാമർ റോളുകളിലും ഗീത ഒരുപോലെ തിളങ്ങിയിരുന്നു. 1989 ൽ ഒരു വടക്കൻ വീരഗാഥയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ഗീതയെ തേടിയെത്തി.

1997ൽ ആയിരുന്നു ഗീതയുടെ വിവാഹം. ഭർത്താവ് വാസൻ അമേരിയ്ക്കയിൽ ചാർട്ടേഡ് അക്കൗഡൻഡ് ആണ്. കല്യാണത്തിനു ശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഗീത സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തുവെങ്കിലും കുറച്ചുവർഷങ്ങൾക്കു ശേഷം അഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നു. ക്യാരക്ടർ റോളുകളിലൂടെ സിനിമയിൽ വീണ്ടും സജീവമായി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഗർജ്ജനം രേഖ സി വി രാജേന്ദ്രൻ 1981
സാഗരസംഗമം ഗീത (നർത്തകി) കെ വിശ്വനാഥ് 1984
രാരീരം രാധ സിബി മലയിൽ 1986
ഗീതം അപർണ/അഥീന സാജൻ 1986
സായംസന്ധ്യ ഉമ ജോഷി 1986
ക്ഷമിച്ചു എന്നൊരു വാക്ക് ശ്രീദേവി ജോഷി 1986
ഇനിയെവിടെ കൂടു കൂട്ടും ജോഷി 1986
സുഖമോ ദേവി താര വേണു നാഗവള്ളി 1986
ആവനാഴി സീത ഐ വി ശശി 1986
പഞ്ചാഗ്നി ഇന്ദിര ടി ഹരിഹരൻ 1986
ഋതുഭേദം പ്രതാപ് പോത്തൻ 1987
ആ പെൺകുട്ടി നീയായിരുന്നെങ്കിൽ സ്റ്റാൻലി ജോസ് 1987
അമൃതം ഗമയ ഭാനു ടി ഹരിഹരൻ 1987
ശ്രുതി മോഹൻ 1987
മൃഗശാലയിൽ രാജൻ - ഡബ്ബിംഗ് വി സോമശേഖർ 1987
വ്രതം ഐ വി ശശി 1987
അതിനുമപ്പുറം തേവലക്കര ചെല്ലപ്പൻ 1987
നിറഭേദങ്ങൾ സാജൻ 1987
വൈശാലി മാലിനി ഭരതൻ 1988
ഇന്നലെയുടെ ബാക്കി പി എ ബക്കർ 1988

കോറിയോഗ്രഫി

നൃത്തസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
യാത്ര ബാലു മഹേന്ദ്ര 1985