ഫിജോയ് ജോയ്
Fijoy Joy
Date of Birth:
ചൊവ്വ, 18 May, 1993
അസോസിയേറ്റ് ഛായാഗ്രാഹകൻ. 1993 മെയ് 18-ന് ആലുവയിൽ ജോയ് കെ പിയുടെയും ആൽഫി ജോയിയുടെയും മകനായി ജനിച്ചു. ബികോം സിനിമാട്ടോഗ്രാഫി എന്നിവ കഴിഞ്ഞതിനുശേഷം ഫിജോയ് 2012-ൽ ചലച്ചിത്രമേഖലയിലേയ്ക്ക് പ്രവേശിച്ചു. അമ്മാമനായ സംവിധായകൻ ബെന്നി തോമസാണ് ഫിജോയിയെ സിനിമയിലേയ്ക്ക് നയിക്കുന്നത്. അജയൻ വിൻസെന്റ്, അളഗപ്പൻ എന്നീ പ്രശസ്ത ക്യാമറാമാന്മാരുടെ കീഴിൽ വർക്കുചെയ്തു. 2020ൽ മനോരമ മ്യൂസിക് പുറത്തിറക്കിയ കണാരോണം എന്ന യൂട്യൂബ് ഷോയുടെ ഛായാഗ്രാഹകനും ആയിരുന്നു.
ഫിജോയുടെ ഭാര്യ മെറിൻ ഫിജോ. അഡ്രസ്സ്- കൊടുവേലിപ്പറമ്പിൽ ഹൗസ്. ആലുവ എറണാംകുളം. Email- [email protected].
ക്യാമറ അസോസിയേറ്റ്
അസോസിയേറ്റ് ക്യാമറ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| വർത്തമാനം | സിദ്ധാർത്ഥ ശിവ | 2021 |
| ഗാനഗന്ധർവ്വൻ | രമേഷ് പിഷാരടി | 2019 |
| സ്വർണ്ണ മത്സ്യങ്ങൾ | ജി എസ് പ്രദീപ് | 2019 |
| അങ്കിൾ | ഗിരീഷ് ദാമോദർ | 2018 |
| ഡ്രാമ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2018 |
| ക്യാപ്റ്റൻ | പ്രജേഷ് സെൻ | 2018 |
| ദി ഗ്രേറ്റ് ഫാദർ | ഹനീഫ് അദേനി | 2017 |
| ആകാശമിഠായി | സമുദ്രക്കനി, എം പത്മകുമാർ | 2017 |
| വെൽക്കം ടു സെൻട്രൽ ജെയിൽ | സുന്ദർദാസ് | 2016 |
| രുദ്രസിംഹാസനം | ഷിബു ഗംഗാധരൻ | 2015 |
| സർ സി.പി. | ഷാജൂൺ കാര്യാൽ | 2015 |
| മൈലാഞ്ചി മൊഞ്ചുള്ള വീട് | ബെന്നി പി തോമസ് | 2014 |
Assistant Camera
Assistant Camera
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പുതിയ നിയമം | എ കെ സാജന് | 2016 |
| ആടുപുലിയാട്ടം | കണ്ണൻ താമരക്കുളം | 2016 |