താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
മാമകകരാംഗുലീ ചുംബനലഹരിയിൽ
പ്രേമസംഗീതമായ് നീ പുറത്തു വന്നു
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു

മാനത്തെ മട്ടുപ്പാവിൽ താരകാനാരിമാരാ
ഗാനനിർഝരി കേട്ടു തരിച്ചു നിന്നു
നീലമാമരങ്ങളിൽ ചാരിനിന്നിളം തെന്നൽ
താളമടിക്കാൻ പോലും മറന്നു പോയി
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു

ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ
എൻ മനോമുകുരത്തിൽ വിരുന്നുവന്നു
ചൈത്രസുഗന്ധത്തിന്റെ താലവൃന്ദത്തിൻ കീഴിൽ
മധ്യാഹ്നമനോഹരി മയങ്ങിടുമ്പോൾ
മുന്തിരിക്കുലകളാൽ നൂപുരമണിഞ്ഞെത്തും
സുന്ദരവാസന്ത ശ്രീയെന്നപോലെ
മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി
നൃത്തവിലാസിനി നീ അരികിൽ വന്നൂ

ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
മാമകകരാംഗുലീ ചുംബനലഹരിയിൽ
പ്രേമസംഗീതമായ് നീ പുറത്തു വന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
8.6
Average: 8.6 (5 votes)
Innale neeyoru (M)

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.