താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

മൊഞ്ചത്തി മണിയിപ്പോൾ വിരിഞ്ഞ മൊട്ട്
തഞ്ചത്തിൽ എളകണ ചൊമന്ന മുത്ത് (2)
മുത്തിനെ എങ്ങള് അത്തറ് മുക്കി
അത്തറ് മുക്കി തൊട്ടു മണത്ത്
തൊട്ടു മണത്തിട്ടിക്കിളി കൂട്ടി
താന തന്ത തന തന്ത
താന തന്ത തന തന്ത
തിന്തിനൊയ്
താനതന്തന തനതന തന്ത
തിന്തിനൊയ്യ്
തന താനതന്തന തനതന തന്ത
തിന്തിനൊയ്യ്

മയിലാഞ്ചി അരക്കേണ്ട ഇനിയും ...പെണ്ണിൻ
കവിളിൽ നിന്നെടുത്തു വിരലിലിടാം
മയിലാഞ്ചി അരക്കേണ്ട ഇനിയും ...പെണ്ണിൻ
കവിളിൽ നിന്നെടുത്തു വിരലിലിടാം
മഷിയെന്തിന് എഴുതേണം വിടർന്ന കണ്ണിൽ
സുറുമ തൻ തിര എളകും കണ്ണിൽ
പെണ്ണിന് സുൽത്താൻ അക്കരെയുണ്ട് .........
ഇന്നിവൾ തന്നുടെ ഖൽബിലുമുണ്ട് .....
പെണ്ണിന് സുൽത്താൻ അക്കരെയുണ്ട്
ഇന്നിവൾ തന്നുടെ ഖൽബിലുമുണ്ട്
മംഗലരാവിൻ സ്വപനവുമുണ്ട്
താന തന്ത തന തന്ത
താന തന്ത തന തന്ത
തിന്തിനൊയ്
താനതന്തന തനതന തന്ത
തിന്തിനൊയ്യ്
തന താനതന്തന തനതന തന്ത
തിന്തിനൊയ്യ്
മൊഞ്ചത്തി മണിയിപ്പോൾ വിരിഞ്ഞ മൊട്ട്
തഞ്ചത്തിൽ എളകണ ചൊമന്ന മുത്ത്

കൊതിനോട്ടം അയക്കേണ്ട വഴിയിലെങ്ങും
ചുമ്മാ മിഴിവെട്ടം ഒഴുക്കേണ്ട എടയിലിങ്ങും
കൊതിനോട്ടം അയക്കേണ്ട വഴിയിലെങ്ങും
ചുമ്മാ മിഴിവെട്ടം ഒഴുക്കേണ്ട എടയിലിങ്ങും
വിറയോടെ മനം തുള്ളിത്തുടിക്കുമല്ലോ
മെതിയടി മണിയൊച്ച അടുക്കുമല്ലോ
വന്നവൻ അന്റെ കയ്യ് പിടിക്കും ....
സുന്ദരി അന്നെ കോരിയെടുക്കും ...
വന്നവൻ അന്റെ കയ്യ് പിടിക്കും
സുന്ദരി അന്നെ കോരിയെടുക്കും
മഞ്ചലിലേറ്റി കൊണ്ട് പറക്കും
താന തന്ത തന തന്ത
താന തന്ത തന തന്ത
തിന്തിനൊയ്
താനതന്തന തനതന തന്ത
തിന്തിനൊയ്യ്
തന താനതന്തന തനതന തന്ത
തിന്തിനൊയ്യ്

മൊഞ്ചത്തി മണിയിപ്പോൾ വിരിഞ്ഞ മൊട്ട്
തഞ്ചത്തിൽ എളകണ ചൊമന്ന മുത്ത്
മുത്തിനെ എങ്ങള് അത്തറ് മുക്കി
അത്തറ് മുക്കി തൊട്ടു മണത്ത്
തൊട്ടു മണത്തിട്ടിക്കിളി കൂട്ടി
താന തന്ത തന തന്ത
താന തന്ത തന തന്ത
തിന്തിനൊയ്
താനതന്തന തനതന തന്ത
തിന്തിനൊയ്യ്
തന താനതന്തന തനതന തന്ത
തിന്തിനൊയ്യ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Monjathi maniyippol

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.