താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Prashanth Murali

അഭിനേതാവ് / തിരക്കഥാകൃത്ത്: പാലാ, കടനാട് കാരനായ പ്രശാന്ത് മുരളി കുറവിലങ്ങാട് ദേവമാതാ കോളേജിൽ പിജിക്ക് ശേഷം കോട്ടയം കെ. ആർ. നാരായണൻ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്ട്സിൽ നിന്നും അഭിനയം പഠിച്ചു. ‘ഏദൻ‘ എന്ന സിനിമയിലൂടെ ആണ് പ്രശാന്ത് മലയാളസിനിമയിലേക്ക് എത്തിച്ചേരുന്നത്. തുടർന്ന് "അങ്കമാലി ഡയറീസ്" ലെ ഫോറസ്റ്റ് ഓഫീസർ വേഷത്തിനു വളരെയധികം ശ്രദ്ധ ലഭിച്ചു. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ‘, ‘തൊട്ടപ്പൻ‘, ‘ലോനപ്പന്റെ മാമോദീസ‘, ‘ജനമൈത്രീ‘, ജാൻ-എ-മൻ‘ എന്നിങ്ങനെ കുറെ ചിത്രങ്ങളിൽ പ്രശാന്ത് അഭിനയിച്ചു. സംവിധായകൻ ടോം ഇമ്മട്ടിയുടെ "ദുനിയാവിന്റെ ഒരറ്റത്ത്" എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് പ്രശാന്ത് മുരളി.

കടനാട് തന്നെ താമസിക്കുന്ന പ്രശാന്ത് മുരളി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇടക്കാലത്ത് അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളേജിൽ അദ്ധ്യാപകനായും പ്രശാന്ത് ജോലി ചെയ്തിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഏദൻ ബിനീഷ് സഞ്ജു സുരേന്ദ്രൻ 2017
അങ്കമാലി ഡയറീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ലിജോ ജോസ് പെല്ലിശ്ശേരി 2017
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ടിനു പാപ്പച്ചൻ 2018
ജല്ലിക്കട്ട് സണ്ണി ലിജോ ജോസ് പെല്ലിശ്ശേരി 2019
തൊട്ടപ്പൻ ബോബി ഷാനവാസ് കെ ബാവക്കുട്ടി 2019
ജനമൈത്രി ജോൺ മന്ത്രിക്കൽ 2019
ആർക്കറിയാം സാജൻ സനു ജോൺ വർഗീസ് 2021
മാലിക് സുലൈമാന്റെ കാർ ഡ്രൈവർ മഹേഷ് നാരായണൻ 2021
താറുമാർ രതീഷ് രവീന്ദ്രൻ 2021
അടിയാൻ നിതിൻ നോബിൾ 2021
ജാൻ.എ.മൻ ചാക്കൊ ചിദംബരം 2021
സൂചി നിഷാദ് ഹസൻ 2021
ഒരു തെക്കൻ തല്ല് കേസ് മയിലെണ്ണക്കാരൻ ശ്രീജിത്ത് എൻ 2022
സൂചി നിഷാദ് ഹസൻ 2022
ദി ടീച്ചർ കെവിൻ വിവേക് 2022
പന്ത്രണ്ട് ജൂഡ് ലിയോ തദേവൂസ് 2022
ശ്രീധന്യ കാറ്ററിംഗ് സർവീസ് ഷിനോ ജിയോ ബേബി 2022
കൂമൻ സി പി ഒ ചന്ദ്രൻ ജീത്തു ജോസഫ് 2022
കാസർഗോൾഡ് വിജയൻ (കുമാർ) മൃദുൽ എം നായർ 2023
റൈഫിൾ ക്ലബ്ബ് ഫാ ജോഷി/തോക്കച്ചൻ ആഷിക് അബു 2024

കഥ

ചിത്രം സംവിധാനം വര്‍ഷം
ദുനിയാവിന്റെ ഒരറ്റത്ത് ടോം ഇമ്മട്ടി 2020

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ദുനിയാവിന്റെ ഒരറ്റത്ത് ടോം ഇമ്മട്ടി 2020

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ദുനിയാവിന്റെ ഒരറ്റത്ത് ടോം ഇമ്മട്ടി 2020
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.