താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

മനസ്സൊരുമയില്പേട മണിച്ചിറകുള്ള മയില്പേട
മാരിപ്പൂകണ്ട് മാനപ്പൂകണ്ട് മദിക്കും മയില്പേട
മനസ്സൊരുമയില്പേട

അപ്സരസ്സുകളുടെ നാട്ടില്‍ അംബരപ്പൂമരച്ചോട്ടില്‍
സ്വപ്നങ്ങളതിനെ വലവീശിപ്പിടിച്ചൊരു
സ്വര്‍ഗ്ഗവാഹനമാക്കി - ആ വാഹനമേറി
പ്പറക്കാനാരാരോ വരുവതാരോ
(മനസ്സൊരു...)

അസ്ഥികളഴിയിട്ട കൂട്ടില്‍ അന്തരംഗക്കുളിര്‍ കൂട്ടില്‍
മോഹങ്ങളതിനെ ഇളം പീലിപൊതിഞ്ഞൊരു
ദേവനര്‍ത്തകിയാക്കീ - ആ മോഹിനിയാട്ടം
കാണാനാരാരോ വരുവതാരോ
(മനസ്സൊരു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Manassoru mayilpeda

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.