മനസ്സൊരു മയില്പേട
മനസ്സൊരുമയില്പേട മണിച്ചിറകുള്ള മയില്പേട
മാരിപ്പൂകണ്ട് മാനപ്പൂകണ്ട് മദിക്കും മയില്പേട
മനസ്സൊരുമയില്പേട
അപ്സരസ്സുകളുടെ നാട്ടില്‍ അംബരപ്പൂമരച്ചോട്ടില്‍
സ്വപ്നങ്ങളതിനെ വലവീശിപ്പിടിച്ചൊരു
സ്വര്‍ഗ്ഗവാഹനമാക്കി - ആ വാഹനമേറി
പ്പറക്കാനാരാരോ വരുവതാരോ
(മനസ്സൊരു...)
അസ്ഥികളഴിയിട്ട കൂട്ടില്‍ അന്തരംഗക്കുളിര്‍ കൂട്ടില്‍
മോഹങ്ങളതിനെ ഇളം പീലിപൊതിഞ്ഞൊരു
ദേവനര്‍ത്തകിയാക്കീ - ആ മോഹിനിയാട്ടം
കാണാനാരാരോ വരുവതാരോ
(മനസ്സൊരു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Manassoru mayilpeda
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.