താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Shivadas
Date of Birth:
Saturday, 20 June, 1970
ശിവദാസ് കണ്ണൂര്‍
കണ്ണൂർ ശിവദാസ്

1970 ജൂൺ 5 -ന് വി വി കേശവൻ നമ്പീശന്റെയും (Late) പന്തീരടി ശാരദയുടെയും മകനായി ചെന്നൈയിൽ ജനിച്ചു. മട്ടന്നൂർ ടെക്നിക്കൽ ഹൈസ്ക്കൂളിലായിരുന്നു ശിവദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം. മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിൽ നിന്നും ബികോം ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. 1988 -ൽ മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിൽ ചെറുതാഴം കുഞ്ഞിരാമൻ മാരാർ, ചെറുതാഴം ചന്ദ്രൻ എന്നിവരുടെ ശിഷ്യത്വത്തിൽ ശിവദാസ് ചെണ്ട, തായമ്പക പഠിച്ചിരുന്നു..മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ കൂടെ അമ്പലങ്ങളിൽ പരിപാടികൾക്ക് അദ്ദേഹം പോവാറുണ്ട്..മട്ടന്നൂർ കോളജ് മാഗസിൻ എഡിറ്ററയും പ്രവർത്തിച്ചിട്ടുണ്ട്.

2017 -ൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് ശിവദാസ് അഭിനയരംഗത്ത് എത്തുന്നത്. കാസർക്കോടുകാരായ പോലീസുകാരെ ആവശ്യമുണ്ടെന്ന "തൊണ്ടിമുതലും ദൃക്സാക്ഷിയും" സിനിമയുടെ കാസ്റ്റിങ് കോൾ കണ്ട് മരുമകൻ ഫേസ്ബുക്കിൽ നിന്നും ശിവദാസിന്റെ ഫോട്ടോ അയച്ചുകൊടുക്കുകയായിരുന്നു. എഴുന്നൂറോളം പേരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെട്ടതോടെയാണ് ശിവദാസിന് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ അഭിനയിയ്കുന്നതിനുള്ള അവസരം ലഭിച്ചത്. തുടർന്ന് ഈട, ഒ.പി160/18 കക്ഷി:അമ്മിണിപ്പിള്ള, കനകം കാമിനി കലഹം എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

2016 -ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയിട്ടുള്ള ശിവദാസ് പോലീസിൽ സബ്ബ് ഇൻസ്പെകറ്ററായി ജോലിചെയ്യുന്നു. ശിവദാസിന്റെ ഭാര്യ സ്മിത. രണ്ടു മക്കൾ സാരംഗ്, സംയുക്ത. മരുമകൻ ഡോക്റ്റർ അരുൺ.

ശിവദാസിന്റെ Facebook

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തൊണ്ടിമുതലും ദൃക്‌സാക്ഷിയും സ്റ്റേഷന്‍ റൈറ്റര്‍ ദിലീഷ് പോത്തൻ 2017
ഈട ബി അജിത് കുമാർ 2018
ഓട്ടർഷ ശാന്തേട്ടൻ സുജിത്ത് വാസുദേവ് 2018
ഫ്രഞ്ച് വിപ്ളവം മജു കെ ബി 2018
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 മുരളി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 2019
അണ്ടർ വേൾഡ്‌ സി ഐ അരുൺ കുമാർ അരവിന്ദ് 2019
അതിരൻ വിവേക് 2019
കെഞ്ചിര കോൺസ്റ്റബിൾ മനോജ് കാന 2019
കനകം കാമിനി കലഹം ചന്ദ്രചൂഡൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 2021
ദി പ്രീസ്റ്റ് ഡി വൈ എസ് പി ശേഖർ ജോഫിൻ ടി ചാക്കോ 2021
സുന്ദരി ഗാർഡൻസ് എ കെ അവറാൻ ചാർലി ഡേവിസ് മാത്യൂസ് 2022
ജോൺ ലൂഥർ രാജൻ അഭിജിത് ജോസഫ് 2022
ജോൺ ലൂഥർ രാജൻ അഭിജിത് ജോസഫ് 2022
പ്രണയ വിലാസം ഗോപികയുടെ അച്ഛൻ നിഖിൽ മുരളി 2023
ജമാലിന്റെ പുഞ്ചിരി വിക്കി തമ്പി 2024
ഒരു ജാതി ജാതകം ട്രെയിനിൽ ഉമ്മ വയ്ക്കുന്ന ആൾ എം മോഹനൻ 2025
ഒരുമ്പെട്ടവൻ സുജീഷ് ദക്ഷിണ കാശി , ഹരിനാരായണൻ കെ എം 2025
Submitted 9 years 2 weeks ago by aku.
Contributors:
ContributorsContribution
https://www.facebook.com/groups/m3dbteam/permalink/1479733245418588/
https://www.facebook.com/mashettan.kannur
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.