താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ദേവീ ശ്രീദേവീ... തേടിവരുന്നൂ ഞാന്‍
ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍ - നിന്‍
ദേവാലയവാതില്‍ തേടിവരുന്നൂ ഞാന്‍

അമ്പലനടയിലും കണ്ടില്ല - നിന്നെ
അരയാല്‍ത്തറയിലും കണ്ടില്ല
അമ്പലനടയിലും കണ്ടില്ല - നിന്നെ
അരയാല്‍ത്തറയിലും കണ്ടില്ല
ആശ്രമവനത്തിലും അന്ത:പ്പുരത്തിലും
അല്ലിപ്പൂങ്കാവിലും കണ്ടില്ല

മാനസപ്പൊയ്കതന്‍ കടവില്‍ - നിന്റെ
മണിവീണാനാദം കേട്ടൂ ഞാന്‍
മാനസപ്പൊയ്കതന്‍ കടവില്‍ - നിന്റെ
മണിവീണാനാദം കേട്ടൂ ഞാന്‍
മനസ്സിനുള്ളിലെ പൂജാമുറിയില്‍ - നിന്‍
കനകച്ചിലമ്പൊലി കേട്ടൂ ഞാന്‍

വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല - എന്റെ
തുളസിത്തറയിലിരുന്നില്ലാ
വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല - എന്റെ
തുളസിത്തറയിലിരുന്നില്ലാ
ദാഹിച്ചുമോഹിച്ചു ചൂടാന്‍ കോര്‍ത്തൊരു
താമരമാ‍ലയണിഞ്ഞില്ലാ

ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍ - നിന്‍
ദേവാലയവാതില്‍ തേടിവരുന്നൂ ഞാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Devi sreedevi (F)

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ജനനീ ജഗജനനീ കെ ജെ യേശുദാസ്
ഈശ്വരനെ തേടിത്തേടി പോണവരേ ഉത്തമൻ
തീർത്ഥയാത്രയിതു തീരുവതെന്നോ കെ ജെ യേശുദാസ്, പി ലീല
സ്വരരാഗരൂപിണീ സരസ്വതി കെ ജെ യേശുദാസ്
ദേവീ ശ്രീദേവീ (M) കെ ജെ യേശുദാസ്
സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ കെ ജെ യേശുദാസ്, പി ലീല
നിത്യവസന്തം നര്‍ത്തനമാടും കെ ജെ യേശുദാസ്
നാദം ശൂന്യതയിങ്കലാദ്യമമൃതം ഉത്തമൻ
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ പി ലീല, കെ ജെ യേശുദാസ്, പി ബി ശ്രീനിവാസ്, എം ബി ശ്രീനിവാസൻ, വി ദക്ഷിണാമൂർത്തി
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ ഗോമതി, കോറസ്
Submitted 9 years 5 months ago by shyamapradeep.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.