ഈശ്വരനെ തേടിത്തേടി പോണവരേ

ഈശ്വരനെത്തേടിത്തേടിപ്പോണവരേ
ശാശ്വതമാം സത്യം തേടിപ്പോണവരേ ...

ഈശ്വരനെത്തേടിത്തേടിപ്പോണവരേ
ശാശ്വതമാം സത്യം തേടിപ്പോണവരേ - നിങ്ങൾ
മനുഷ്യപുത്രനു കൊണ്ടുവരുന്നതു മരക്കുരിശല്ലോ
ഇന്നും മരക്കുരിശല്ലോ

എവിടെയുമെവിടെയും പൊയ്മുഖങ്ങൾ
എങ്ങും വേതാളനൃത്തങ്ങൾ (2)
ഇവിടെ മനുഷ്യനെ തേടുമെനിക്കൊരു
മെഴുകുതിരിക്കതിർ നൽകുവതാരോ
ആരോ... ആരോ....
(ഈശ്വരനെത്തേടി....)

കണ്മുൻപിൽ നിന്നുചിരിക്കും നിങ്ങൾ
കാണാതെ വന്നു കഴുത്തു ഞെരിക്കും (2)
ഇവിടെ മനുഷ്യനുയിർത്തെഴുന്നേൽക്കാൻ
മൃതസഞ്ജീവനി നൽകുവതാരോ
ആരോ... ആരോ.....

ഈശ്വരനെത്തേടിത്തേടിപ്പോണവരേ
ശാശ്വതമാം സത്യം തേടിപ്പോണവരേ - നിങ്ങൾ
മനുഷ്യപുത്രനു കൊണ്ടുവരുന്നതു മരക്കുരിശല്ലോ
ഇന്നും മരക്കുരിശല്ലോ
​ഈശ്വരനെത്തേടിത്തേടിപ്പോണവരേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
ESWarane thedi thedi ponavare

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ജനനീ ജഗജനനീ കെ ജെ യേശുദാസ്
തീർത്ഥയാത്രയിതു തീരുവതെന്നോ കെ ജെ യേശുദാസ്, പി ലീല
സ്വരരാഗരൂപിണീ സരസ്വതി കെ ജെ യേശുദാസ്
ദേവീ ശ്രീദേവീ (M) കെ ജെ യേശുദാസ്
സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ കെ ജെ യേശുദാസ്, പി ലീല
ദേവീ ശ്രീദേവീ (F) പി ലീല
നിത്യവസന്തം നര്‍ത്തനമാടും കെ ജെ യേശുദാസ്
നാദം ശൂന്യതയിങ്കലാദ്യമമൃതം ഉത്തമൻ
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ പി ലീല, കെ ജെ യേശുദാസ്, പി ബി ശ്രീനിവാസ്, എം ബി ശ്രീനിവാസൻ, വി ദക്ഷിണാമൂർത്തി
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ ഗോമതി, കോറസ്
Submitted 17 years 1 week ago by ജിജാ സുബ്രഹ്മണ്യൻ.