താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കത്തും തീയാണുമ്മ...
നെഞ്ചിൽ കനലാണുമ്മ...
കത്തും തീയാണുമ്മ നെഞ്ചിൽ കനലാണുമ്മ
ഉള്ളിൽ പുകയുന്ന കലിയായുമ്മാ...
തട്ടിക്കളയാതുമ്മ കിട്ടാക്കനിയാണുമ്മ
തുള്ളിച്ചാടുന്ന കടലാണുമ്മാ...
ഉള്ളകെ നീറും ദാഹവും പേറി
ഏതേതോ നീളും വീഥികൾ താണ്ടി
തേടുന്നുമ്മാ... കേഴുന്നുമ്മാ...
ഉരുകുന്ന കുളിരാണുമ്മാ...

ഹള്ളി ശ്രീഹള്ളീ...അങ്ങള് പോളം മുദ്ദുഗൗ...
കണ്ണിൽ പകരാമോ ഒരു ചെറുതൊന്നുമ്മാ...
തുമ്പീ കാർത്തുമ്പീ.. ചെമ്പക മൊട്ട് മുത്തുമ്മാ...
തിക്കം തക തെയ്യം കനവില് നൂറുമ്മാ
കാത്തിരിക്കും തക്കം പാർത്തിരിക്കും...
കാട്ടിരുളിൽ നാം വലവിരിയ്‌ക്കും...
നോട്ടമിടും എന്നും ചൂട്ടരിക്കും...
ചൂണ്ടകളിൽ നാം ഇര കൊരുക്കും...
പടക്കോപ്പും വീഴുകയായ്...
വെടിത്തോക്കും തോൽക്കുകയായ്...
ഇനിയെന്തേ മാർഗ്ഗം കരകയറാൻ...
വഴിയാകെ തീരുകയോ...
ഗതി മാറി പോവുകയോ...
അവനെന്നോ മായും നിഴലായീ...

മിണ്ടിപ്പോയാലുമ്മ മുന്നിൽ കണ്ടാലുമ്മ
ചുമ്മാ നിന്നാലും ചുണ്ടാലുമ്മാ...
എണ്ണി തീരാതുമ്മ കിട്ടിത്തളരുന്നുമ്മ
പെയ്ത് തോരാത്ത മഴയായുമ്മാ...
നിർത്താതെ വീശും കാറ്റല പോലെ
ഓരോരോ കോണിൽ നിന്നിതാ വന്നേ...
നൂറായിരം നോവായുമ്മ
ഉലകാകെ തിരയുന്നുമ്മാ...

ഹള്ളി ശ്രീഹള്ളീ...അങ്ങള് പോളം മുദ്ദുഗൗ...
കണ്ണിൽ പകരാമോ ഒരു ചെറുതൊന്നുമ്മാ...
തുമ്പീ കാർത്തുമ്പീ.. ചെമ്പക മൊട്ട് മുത്തുമ്മാ...
തിക്കം തക തെയ്യം കനവില് നൂറുമ്മാ
കാത്തിരിക്കും തക്കം പാർത്തിരിക്കും...
കാട്ടിരുളിൽ നാം വലവിരിയ്‌ക്കും...
നോട്ടമിടും എന്നും ചൂട്ടരിക്കും...
ചൂണ്ടകളിൽ നാം ഇര കൊരുക്കും...
പടക്കോപ്പും വീഴുകയായ്...
വെടിത്തോക്കും തോൽക്കുകയായ്...
ഇനിയെന്തേ മാർഗ്ഗം കരകയറാൻ...
വഴിയാകെ തീരുകയോ...
ഗതി മാറി പോവുകയോ...
അവനെന്നോ മായും നിഴലായീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
Halli Srehalli...

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.