താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Stephy Xaviour

വയനാട് മാനന്തവാടി സ്വദേശി. ലേറ്റ്-സേവ്യർ കരിവേലിൽ, ഗ്രേസി എന്നിവരുടെ രണ്ട് മക്കളിൽ ഇളയതായി ജനിച്ചു. സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ കല്ലോടിയിൽ നിന്ന് സ്കൂളിംഗും, ബംഗളൂർ എസ് നിജലിംഗപ്പ കോളേജിൽ നിന്ന് സയൻസിൽ ബിരുദവും പൂർത്തിയാക്കി. കുട്ടിക്കാലം മുതൽ തന്നെ ഗാർമന്റ്, ക്രാഫ്റ്റ് & പെയിന്റിംഗ് തുടങ്ങിയ ആർട്സ് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്ന സ്റ്റെഫി ഡിഗ്രി പൂർത്തിയാക്കിയ ശേഷം കൊച്ചിയിലേക്ക് താമസം മാറ്റി. അർഷൽസ് ഫോട്ടോഗ്രഫിയിൽ ഫ്രീലാൻസ് സ്റ്റൈലിസ്റ്റായാണ് പ്രൊഫഷണൽ രംഗത്ത് തുടക്കമിടുന്നത്. ഇവർക്ക് വേണ്ടി ലുലു, ആമസോൺ ഇന്ത്യ, കല്യാൺ സിൽക്സ്, പാരഗൺ ചപ്പൽസ്, ഭീമ ജ്വല്ലറി, ജോൺസ് കുടകൾ, തനിഷ്ക്ക്, ഈസ്റ്റേൺ തുടങ്ങി നിരവധി ടിവി പരസ്യചിത്രങ്ങൾക്കു സ്റ്റൈലിസ്റ്റായി വർക്ക് ചെയ്തു.

ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ലുക്കാ ചുപ്പി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് എത്തിപ്പെടുന്നത്. തുടർന്ന് വളരെയധികം സിനിമകൾക്ക് കോസ്റ്റ്യൂം ഡിസൈനറായി വർക്ക് ചെയ്ത് മലയാള സിനിമാരംഗത്ത് സജീവമായ സ്റ്റെഫി 2017ലെ മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
മധുര മനോഹര മോഹം മഹേഷ് ഗോപാൽ, ജയ് വിഷ്ണു 2023

വസ്ത്രാലങ്കാരം

വസ്ത്രാലങ്കാരം

തലക്കെട്ട് സംവിധാനം വര്‍ഷം
പ്ലൂട്ടോ ആദിത്യൻ ചന്ദ്രശേഖർ 2026
ഐ സി യു ജോർജ്ജ് വർഗീസ് 2026
ആട് 3 മിഥുൻ മാനുവൽ തോമസ്‌ 2026
അമ്പലമുക്കിലെ വിശേഷങ്ങൾ ജയറാം കൈലാസ് 2025
ആടുജീവിതം ബ്ലെസ്സി 2024
സീക്രെട്ട് എസ് എൻ സ്വാമി 2024
എങ്കിലും ചന്ദ്രികേ... ആദിത്യൻ ചന്ദ്രശേഖർ 2023
ഗരുഡൻ അരുൺ വർമ്മ 2023
പുലിമട എ കെ സാജന്‍ 2023
ഫ്ലഷ് ഐഷ സുൽത്താന 2023
അടി പ്രശോഭ് വിജയന്‍ 2023
ജെയിലർ സക്കീർ മഠത്തിൽ 2023
മഹേഷും മാരുതിയും സേതു 2023
ചതുരം സിദ്ധാർത്ഥ് ഭരതൻ 2022
ജനഗണമന ഡിജോ ജോസ് ആന്റണി 2022
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ബി ഉണ്ണികൃഷ്ണൻ 2022
ഇന്നലെ വരെ ജിസ് ജോയ് 2022
പട കമൽ കെ എം 2022
കുമാരി നിർമ്മൽ സഹദേവ് 2022
സി ബി ഐ 5 ദി ബ്രെയിൻ കെ മധു 2022

വസ്ത്രാലങ്കാരം (പ്രധാന ആർട്ടിസ്റ്റ്)

വസ്ത്രാലങ്കാരം (പ്രധാന നടൻ)

തലക്കെട്ട് സംവിധാനം വര്‍ഷം
ദേവ് ഫക്കീർ സാക്ക് ഹാരിസ് 2020
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.