ദേവി ചന്ദന
Devi Chandana
നർത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന കോമഡി ഷോകളിലൂടെയാണ് പ്രശസ്തയായത്. ടെലിവിഷൻ ചാനലുകളിലും സ്റ്റേജുകളിലുമായി ധാരാളം ഹാസ്യപരിപാടികളിൽ അവർ നിറഞ്ഞുനിന്നു. മികച്ച നർത്തകികൂടിയായ ദേവി ചന്ദന നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
1999- ൽ ഭാര്യവീട്ടിൽ പരമ സുഖം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് ദേവി ചന്ദന സിനിമാഭിനയ രംഗത്തേയ്ക്കത്തുന്നത്. തുടർന്ന് ഇരുപതിലധികം സിനിമകളിൽ വിവിധ വേഷങ്ങൾ ചെയ്തു. നരിമാൻ എന്ന ചിത്രത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും തന്റെ കഴിവു തെളിയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ദേവി ചന്ദന അഭിനയിക്കുന്നുണ്ട്. നൃത്താദ്ധ്യാപിക കൂടിയാണ് ദേവി ചന്ദന.
2005- ലായിരുന്നു ദേവി ചന്ദനയുടെ വിവാഹം. ഗായകനായ കിഷോറാണ് ഭർത്താവ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| വൃന്ദാവനം | ഡോക്ടർ സി വി രഞ്ജിത്ത് | ||
| ഭാര്യവീട്ടിൽ പരമസുഖം | രാജൻ സിതാര | 1999 | |
| നരിമാൻ | അമ്മിണിയുടെ മകൾ | കെ മധു | 2001 |
| രാക്ഷസരാജാവ് | രാധ പണിക്കർ | വിനയൻ | 2001 |
| കസ്തൂരിമാൻ | ആനി | എ കെ ലോഹിതദാസ് | 2003 |
| മിസ്റ്റർ ബ്രഹ്മചാരി | ഷീബ | തുളസീദാസ് | 2003 |
| കളിയോടം | നാസർ അസീസ് | 2003 | |
| വേഷം | വി എം വിനു | 2004 | |
| പറഞ്ഞു തീരാത്ത വിശേഷങ്ങൾ | ദേവി | ഹരികുമാർ | 2005 |
| ആയുർ രേഖ | ജി എം മനു | 2007 | |
| ചങ്ങാതിക്കൂട്ടം | എം കെ മുരളീധരൻ | 2009 | |
| അനാമിക | എബ്രഹാം ലിങ്കൺ, കെ പി വേണു | 2009 | |
| രഹസ്യ പോലീസ് | കെ മധു | 2009 | |
| പ്രഭുവിന്റെ മക്കൾ | ഡ്രൈവർ പ്രഭാകരന്റെ അമ്മ | സജീവൻ അന്തിക്കാട് | 2012 |
| തെരുവ് നക്ഷത്രങ്ങൾ | അമീർ അലി | 2012 | |
| തൽസമയം ഒരു പെൺകുട്ടി | സഖാവ് ഭവാനി | ടി കെ രാജീവ് കുമാർ | 2012 |
| പോളി ടെക്നിക്ക് | ലളിത | എം പത്മകുമാർ | 2014 |
| ഓടും രാജ ആടും റാണി | രുക്കു | വിജു വർമ്മ | 2014 |
| തിലോത്തമാ | സിസ്റ്റർ സൂസൻ | പ്രീതി പണിക്കർ | 2015 |
| കുപ്പിവള | സുരേഷ് പിള്ള | 2017 |