താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

മുകിൽ മുടി തിടമ്പിൽ പകൽ വെയിൽ പടവിൽ
സുരഗംഗ തഴുകും മഴവില്ലിൻ നഗരം
തനിത്തങ്ക ചിറകുമായി വലംവച്ചു പറക്കുന്നു
മണൽ ചുരമിറങ്ങുന്ന മകരസൂര്യൻ
ഓഹോ പാരഡൈസ്... ഓഹോ.. പാരഡൈസ്..
മുകിൽ മുടി തിടമ്പിൽ പകൽ വെയിൽ പടവിൽ
സുരഗംഗ തഴുകും...തഴുകും...തഴുകും...
മഴവില്ലിൻ നഗരം ....

ചന്ദ്രകാന്തങ്ങളോളം വെട്ടം അന്തിവിണ്ണിന്റെ കൂടാരം
രാത്രി സംഗീത മായാജാലം ഉന്മാദം പെയ്യുമ്പോൾ (2)
ഓഹോ പാരഡൈസ്... ഓഹോ.. പാരഡൈസ്..പാരഡൈസ്
മുകിൽ മുടി തിടമ്പിൽ പകൽ വെയിൽ പടവിൽ
സുരഗംഗ തഴുകും മഴവില്ലിൻ നഗരം ....

മഞ്ഞു മഞ്ചാടി മുതായിചിന്നും പോന്നു പൂക്കുന്ന രാപ്പാടം
സ്വപ്നസഞ്ചാര മായാലോകം ഉല്ലാസം നെയ്യുമ്പോൾ (2)
ഓഹോ പാരഡൈസ്... ഓഹോ.. പാരഡൈസ്..
മുകിൽ മുടി തിടമ്പിൽ പകൽ വെയിൽ പടവിൽ
സുരഗംഗ തഴുകും മഴവില്ലിൻ നഗരം ....
തനിത്തങ്ക ചിറകുമായി വലംവച്ചു പറക്കുന്നു
മണൽ ചുരമിറങ്ങുന്ന മകരസൂര്യൻ
ഓഹോ പാരഡൈസ്... ഓഹോ.. പാരഡൈസ്
ഓഹോ പാരഡൈസ്... ഓഹോ.. പാരഡൈസ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
mukilmoodi thidampil

Additional Info

അനുബന്ധവർത്തമാനം

Submitted 12 years 3 weeks ago by Neeli.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.