താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
മലയാള നടനും മിമിക്രി താരവുമായ അബി. യാഥാർഥ നാമധേയം ഹബീബ് അഹമ്മദ് എന്നാണ്. മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയിൽ സാനിട്ടറി ഇൻസ്പെക്ടർ കോഴ്സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു. കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും ആർട്ടിസ്റ്റായി പ്രവർത്തിച്ചിരുന്നു . മലയാളത്തിൽ മിമിക്രി കസെറ്റുകൾക്കു സ്വീകാര്യത നൽകിയ അബി അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്..ആദ്യ ചലച്ചിത്രം 'നയം വ്യക്തമാക്കുന്നു '. മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ മിമിക്രിക്ക് രണ്ടു പ്രവശ്യം ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്..
രക്താർബുദത്തെ തുടർന്നു ദീർഘനാളായി ചികിൽസയിലായിരുന്നു. 2017 നവംബർ 31 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. തൃശ്ശിവപേരൂർ ക്ലിപ്ത’മാണ് അവസാന സിനിമ. ഭാര്യ സുനില. മക്കൾ: ഷെയ്ൻ നിഗം, അഹാന, അലീന. കിസ്മത്ത് എന്ന സിനിമയിലൂടെ നായകനായി ശ്രദ്ധേയനാണ് ഷെയ്ൻ നിഗം...
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| നയം വ്യക്തമാക്കുന്നു | സ്റ്റീഫൻ | ബാലചന്ദ്ര മേനോൻ | 1991 |
| എല്ലാരും ചൊല്ലണ് | കലാധരൻ അടൂർ | 1992 | |
| കാസർകോട് കാദർഭായ് | സക്കറിയ | തുളസീദാസ് | 1992 |
| വാത്സല്യം | വിനോദ് | കൊച്ചിൻ ഹനീഫ | 1993 |
| സൈന്യം | കാഡറ്റ് ദാസ് | ജോഷി | 1994 |
| വാർദ്ധക്യപുരാണം | രാജസേനൻ | 1994 | |
| ഭീഷ്മാചാര്യ | കൊച്ചിൻ ഹനീഫ | 1994 | |
| മിമിക്സ് ആക്ഷൻ 500 | ബാലു കിരിയത്ത് | 1995 | |
| കിടിലോൽക്കിടിലം | പോൾസൺ | 1995 | |
| മഴവിൽക്കൂടാരം | സിദ്ദിഖ് ഷമീർ | 1995 | |
| കിരീടമില്ലാത്ത രാജാക്കന്മാർ | അൻസാർ കലാഭവൻ | 1996 | |
| ഗുരുശിഷ്യൻ | ശശി ശങ്കർ | 1997 | |
| മാണിക്യക്കൂടാരം | ജോർജ്ജ് മാനുവൽ | 1997 | |
| അനിയത്തിപ്രാവ് | ശാന്തപ്പൻ | ഫാസിൽ | 1997 |
| ജെയിംസ് ബോണ്ട് | ബൈജു കൊട്ടാരക്കര | 1999 | |
| പുലി പിടിച്ച പുലിവാൽ | ബിറ്റാജ് | 2000 | |
| ദേശം | ബിജു വി നായർ | 2002 | |
| രസികൻ | അബൂട്ടി | ലാൽ ജോസ് | 2004 |
| കിച്ചാമണി എം ബി എ | സമദ് മങ്കട | 2007 | |
| താന്തോന്നി | ഹഫീസ് അലിയുടെ മകൻ | ജോർജ്ജ് വർഗീസ് | 2010 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| ലാ ലാ ലസ ലാ ലാ ലസ | സലാലാ മൊബൈൽസ് | ശരത് എ ഹരിദാസൻ | ഗോപി സുന്ദർ | 2014 |