താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Rajesh Sharma

1973 ഡിസംബർ 1 -ന് ജയന്ത ശർമ്മയുടെയും ലക്ഷ്മിയുടെയും മകനായി കൊല്ലം ജില്ലയിൽ ജനിച്ചു. കൊല്ലം സോപാനം കലാകേന്ദ്രത്തിലെ നാടക പഠനത്തിനുശേഷം രാജേഷ് നാടക അഭിനേതാവായി തന്റെ കരിയർ ആരംഭിച്ചു. 2012 -ൽ സംസ്ഥാന ഹയർ സെക്കൻഡറി വകുപ്പ് നടപ്പാക്കിയ കഥാർസിസ് എന്ന പ്രോജക്ടിൽ 50 വിദ്യാർഥികളെ പങ്കെടുപ്പിച്ച് അവതരിപ്പിച്ച "എന്റെ ഗ്രാമം" എന്ന നാടകത്തിന്റെ സംവിധായകനായിരുന്നു രാജേഷ് ശർമ്മ. ഈ നാടകം ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അവതരിപ്പിച്ചിരുന്നു. അൻപതിലധികം നാടകങ്ങളിൽ രാജേഷ് ശർമ്മ അഭിനയിച്ചിട്ടുണ്ട്. 2001, 2010, 2013 വർഷങ്ങളിൽ മികച്ച നാടക നടനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് രാജേഷ് ശർമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.

2005 -ൽ സൈറ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് രാജേഷ് ശർമ്മ ചലച്ചിത്രമേഖലയിൽ തുടക്കം കുറിയ്ക്കുന്നത്. അന്നയും റസൂലും, ചാർളി, എസ്ര - പുതിയ സിനിമ, തീവണ്ടി എന്നിവയുൾപ്പെടെ അൻപതിലധികം മലയാള ചിത്രങ്ങളിലും മാരാ എന്ന തമിഴ് സിനിമയിലും അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സൈറ ഡോ ബിജു 2006
ഇവിടം സ്വർഗ്ഗമാണ് കുമാർ റോഷൻ ആൻഡ്ര്യൂസ് 2009
അന്നയും റസൂലും ഫ്രാൻസിസ് രാജീവ് രവി 2013
ഹോംലി മീൽസ് പാലാരിവട്ടം മോസപ്പൻ അനൂപ് കണ്ണൻ 2014
ലോഹം രഞ്ജിത്ത് ബാലകൃഷ്ണൻ 2015
കന്യക ടാക്കീസ് കെ ആർ മനോജ്‌ 2015
ഒരു വടക്കൻ സെൽഫി സഖാവ് ദാമോദരൻ ജി പ്രജിത് 2015
മറിയം മുക്ക് മൈക്കൾ ജയിംസ് ആൽബർട്ട് 2015
ചാർലി സെബാൻ മാർട്ടിൻ പ്രക്കാട്ട് 2015
സൈഗാള്‍ പാടുകയാണ് സിബി മലയിൽ 2015
ബെൻ വിപിൻ ആറ്റ്‌ലി 2015
കാപ്പിരിത്തുരുത്ത്‌ കണ്ണൻ അന്ത്രരമാൻ സഹീർ അലി 2016
മിക്കി ജിനോ ജോസഫ് 2016
ആനന്ദം ജോസ് ചേട്ടൻ ഗണേശ് രാജ് 2016
അയാൾ ശശി ശ്രീധരൻ പോറ്റി സജിൻ ബാബു 2017
വിമാനം പ്രദീപ്‌ എം നായർ 2017
എസ്ര സെബ്ബട്ടി ജയ് കെ 2017
21 ഡയമണ്ട്സ് മാത്യു ജോർജ് 2018
കോണ്ടസ സുദീപ് ഇ എസ് 2018
ഈട ബി അജിത് കുമാർ 2018

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
പൂക്കാലം ഗണേശ് രാജ് 2023
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.