രാജേഷ് ശർമ്മ
1973 ഡിസംബർ 1 -ന് ജയന്ത ശർമ്മയുടെയും ലക്ഷ്മിയുടെയും മകനായി കൊല്ലം ജില്ലയിൽ ജനിച്ചു. കൊല്ലം സോപാനം കലാകേന്ദ്രത്തിലെ നാടക പഠനത്തിനുശേഷം രാജേഷ് നാടക അഭിനേതാവായി തന്റെ കരിയർ ആരംഭിച്ചു. 2012 -ൽ സംസ്ഥാന ഹയർ സെക്കൻഡറി വകുപ്പ് നടപ്പാക്കിയ കഥാർസിസ് എന്ന പ്രോജക്ടിൽ 50 വിദ്യാർഥികളെ പങ്കെടുപ്പിച്ച് അവതരിപ്പിച്ച "എന്റെ ഗ്രാമം" എന്ന നാടകത്തിന്റെ സംവിധായകനായിരുന്നു രാജേഷ് ശർമ്മ. ഈ നാടകം ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അവതരിപ്പിച്ചിരുന്നു. അൻപതിലധികം നാടകങ്ങളിൽ രാജേഷ് ശർമ്മ അഭിനയിച്ചിട്ടുണ്ട്. 2001, 2010, 2013 വർഷങ്ങളിൽ മികച്ച നാടക നടനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് രാജേഷ് ശർമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.
2005 -ൽ സൈറ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് രാജേഷ് ശർമ്മ ചലച്ചിത്രമേഖലയിൽ തുടക്കം കുറിയ്ക്കുന്നത്. അന്നയും റസൂലും, ചാർളി, എസ്ര - പുതിയ സിനിമ, തീവണ്ടി എന്നിവയുൾപ്പെടെ അൻപതിലധികം മലയാള ചിത്രങ്ങളിലും മാരാ എന്ന തമിഴ് സിനിമയിലും അഭിനയിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| സൈറ | ഡോ ബിജു | 2006 | |
| ഇവിടം സ്വർഗ്ഗമാണ് | കുമാർ | റോഷൻ ആൻഡ്ര്യൂസ് | 2009 |
| അന്നയും റസൂലും | ഫ്രാൻസിസ് | രാജീവ് രവി | 2013 |
| ഹോംലി മീൽസ് | പാലാരിവട്ടം മോസപ്പൻ | അനൂപ് കണ്ണൻ | 2014 |
| സൈഗാള്‍ പാടുകയാണ് | സിബി മലയിൽ | 2015 | |
| ബെൻ | വിപിൻ ആറ്റ്‌ലി | 2015 | |
| ലോഹം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2015 | |
| കന്യക ടാക്കീസ് | കെ ആർ മനോജ് | 2015 | |
| ഒരു വടക്കൻ സെൽഫി | സഖാവ് ദാമോദരൻ | ജി പ്രജിത് | 2015 |
| മറിയം മുക്ക് | മൈക്കൾ | ജയിംസ് ആൽബർട്ട് | 2015 |
| ചാർലി | സെബാൻ | മാർട്ടിൻ പ്രക്കാട്ട് | 2015 |
| ആനന്ദം | ജോസ് ചേട്ടൻ | ഗണേശ് രാജ് | 2016 |
| കാപ്പിരിത്തുരുത്ത് | കണ്ണൻ അന്ത്രരമാൻ | സഹീർ അലി | 2016 |
| മിക്കി | ജിനോ ജോസഫ് | 2016 | |
| എസ്ര | സെബ്ബട്ടി | ജയ് കെ | 2017 |
| അയാൾ ശശി | ശ്രീധരൻ പോറ്റി | സജിൻ ബാബു | 2017 |
| വിമാനം | പ്രദീപ് എം നായർ | 2017 | |
| തൊബാമ | മൊഹ്സിൻ കാസിം | 2018 | |
| ഒറ്റമുറി വെളിച്ചം | ജയൻ | രാഹുൽ റിജി നായർ | 2018 |
| തീക്കുച്ചിയും പനിത്തുള്ളിയും | മിത്രൻ-നൗഫൽദീൻ | 2018 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| പൂക്കാലം | ഗണേശ് രാജ് | 2023 |