താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

P A Thomas
Date of Birth:
Wednesday, 22 March, 1922
Date of Death:
Thursday, 19 January, 1995
സംവിധാനം: 16
കഥ: 2
സംഭാഷണം: 1
തിരക്കഥ: 3

പുത്തനങ്ങാടി കുടുംബത്തിൽ പി ജെ എബ്രഹാമിന്റെയും മറിയാമ്മയുടെയും മകനായി എറണാകുളം ജില്ലയിലെ വൈപ്പിനിലുള്ള ഞാറക്കലിൽ 1922 മാർച്ച് 22 ആം തിയതിയാണ് പി എ തോമസ് ജനിച്ചത്.

പഠനകാലത്തുതന്നെ സ്പോട്സുമാൻ, നടൻ, ഗായകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ഇദ്ദേഹം ഇന്റർമെഡിയറ്റ് പാസായശേഷം നേരേ നാടക രംഗത്തു പ്രവേശിച്ചു. തോമസ് കേരള കലാസമിതി എന്ന പേരിൽ സ്വന്തമായി ഒരു നാടകസംഘം രൂപീകരിച്ച് അനവധി നാടകങ്ങൾ അവതരിപ്പിച്ച അദ്ദേഹം 1950 ൽ പ്രസന്ന എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നു.

തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം 1962 ൽ ശ്രീകോവിൽ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധാന മേഘലയിലും എത്തി. തുടർന്ന് നിരവധി ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു.

1964 ൽ തോമസ് പിക്ചേഴ്സ് എന്ന നിർമ്മാണ കമ്പനി സ്ഥാപിച്ച് ഒരാൾ കൂടി കള്ളനായി എന്ന ചിത്രത്തിലൂടെ നിർമ്മാതാവുമായ ഇദ്ദേഹം തുടർന്ന് നിരവധി ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചു. ഇതിനിടയിൽ ഇദ്ദേഹം നിർമ്മിച്ച പല ചിത്രങ്ങൾക്കും കഥ/തിരക്കഥ എന്നിവയും ഇദ്ദേഹം രചിക്കുകയുണ്ടായി.

പ്രസന്ന (1950), വനമാല (1951), കാഞ്ചന (1952), മനസാക്ഷി (1954), തസ്ക്കരവീരൻ (1957), ചതുരംഗം (1959), നാടോടികൾ (1959), മുടിയനായ പുത്രൻ (1961), ശ്രീകോവിൽ (1962), വേലുത്തമ്പി ദളവ (1962), ഒരാൾ കൂടി കള്ളനായി (1964), കുടുംബിനി (1964), കല്ല്യാണ ഫോട്ടോ (1964), തച്ചോളി ഒതേനൻ (1964), പോർട്ടർ കുഞ്ഞാലി (1965), അരുത് (1976), നിഴൽ മൂടിയ നിറങ്ങൾ (1983) തുടങ്ങിയ ചിത്രങ്ങളാണ് ഇദ്ദേഹം അഭിനയിച്ചതിൽ പ്രധാനപ്പെട്ടത്.

ഒരാൾ കൂടി കള്ളനായി (1964), കുടുംബിനി (1964), ഭൂമിയിലെ മാലാഖ (1965), പോർട്ടർ കുഞ്ഞാലി (1965), കള്ളിപ്പെണ്ണ് (1966), സ്റ്റേഷൻ മാസ്റ്റർ (1966), പോസ്റ്റ്മാൻ (1967), മാടത്തരുവി (1967), സഹധർമ്മിണി (1967), തോമാശ്ലീഹ (1975), നിഴൽ മൂടിയ നിറങ്ങൾ (1983) തുടങ്ങിയ ചിത്രങ്ങളാണ് ഇദ്ദേഹം നിർമ്മിച്ചിട്ടുള്ളത്.

ശ്രീകോവിൽ (1962), ഒരാൾ കൂടി കള്ളനായി (1964), കുടുംബിനി (1964), ഭൂമിയിലെ മാലാഖ (1965), പോർട്ടർ കുഞ്ഞാലി (1965), കായംകുളം കൊച്ചുണ്ണി (1966), കള്ളിപ്പെണ്ണ് (1966), സ്റ്റേഷൻ മാസ്റ്റർ (1966), ജീവിക്കാൻ അനുവദിക്കൂ (1967), പാവപ്പെട്ടവൾ (1967), പോസ്റ്റ്മാൻ (1967), മാടത്തരുവി (1967), സഹധർമ്മിണി (1967), തലൈവൻ (1970) (തമിഴ്), ജീസസ് (1973), തോമാശ്ലീഹ (1975) തുടങ്ങിയ ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.

പോസ്റ്റ്മാൻ (1967), ജീസസ് (1973) എന്നിവയുടെ തിരക്കഥയും കള്ളിപ്പെണ്ണ് (1966), പോസ്റ്റ്മാൻ (1967), സഹധർമ്മിണി (1967) എന്നിവയുടെ കഥയും ഇദ്ദേഹത്തിന്റെ തൂലികയിലാണ് പിറന്നത്.

റോസ് ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. 1995 ജനുവരി 19 ആം തിയതി തന്റെ 73 ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
സ്വർണ്ണമെഡൽ 1977
തോമാശ്ലീഹ പി എ തോമസ് 1975
ജീസസ് തോമസ് പിക്ചേഴ്സ് യൂണിറ്റ് 1973
ജീവിക്കാൻ അനുവദിക്കൂ ജഗതി എൻ കെ ആചാരി 1967
മാടത്തരുവി ജഗതി എൻ കെ ആചാരി 1967
പാവപ്പെട്ടവൾ 1967
പോസ്റ്റ്മാൻ ജഗതി എൻ കെ ആചാരി 1967
സഹധർമ്മിണി 1967
കള്ളിപ്പെണ്ണ് പി എ തോമസ് 1966
സ്റ്റേഷൻ മാസ്റ്റർ എസ് എൽ പുരം സദാനന്ദൻ 1966
കായംകുളം കൊച്ചുണ്ണി (1966) പി എ തോമസ് 1966
പോർട്ടർ കുഞ്ഞാലി ജെ ശശികുമാർ 1965
ഭൂമിയിലെ മാലാഖ ജേസി 1965
ഒരാൾ കൂടി കള്ളനായി ജെ ശശികുമാർ 1964
കുടുംബിനി ജെ ശശികുമാർ 1964
ശ്രീകോവിൽ എസ് എൽ പുരം സദാനന്ദൻ 1962

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പ്രസന്ന ശ്രീരാമുലു നായിഡു 1950
വനമാല അശോകൻ ജി വിശ്വനാഥ് 1951
കാഞ്ചന ഡോ.സഭേശൻ ശ്രീരാമുലു നായിഡു 1952
മനസ്സാക്ഷി പാച്ചു പണിക്കർ ജി വിശ്വനാഥ് 1954
തസ്കരവീരൻ വിക്രമൻ ശ്രീരാമുലു നായിഡു 1957
ചതുരംഗം ജെ ഡി തോട്ടാൻ 1959
നാടോടികൾ ഇൻസ്പെക്ടർ എസ് രാമനാഥൻ 1959
മിന്നൽ പടയാളി മധു ജി വിശ്വനാഥ് 1959
മുടിയനായ പുത്രൻ കരടിക്കുട്ടപ്പൻ രാമു കാര്യാട്ട് 1961
വേലുത്തമ്പി ദളവ ജി വിശ്വനാഥ്, എസ് എസ് രാജൻ 1962
ശ്രീകോവിൽ പെരുമാൾ എസ് രാമനാഥൻ, പി എ തോമസ് 1962
ഭാഗ്യജാതകം പി ഭാസ്ക്കരൻ 1962
തച്ചോളി ഒതേനൻ എസ് എസ് രാജൻ 1964
ഒരാൾ കൂടി കള്ളനായി പി എ തോമസ് 1964
കുടുംബിനി പി എ തോമസ് 1964
പോർട്ടർ കുഞ്ഞാലി കൊച്ചുരാമൻ പി എ തോമസ്, ജെ ശശികുമാർ 1965
കല്യാണ ഫോട്ടോ ഐപ്പ് ജെ ഡി തോട്ടാൻ 1965
അരുത് രവി കിരൺ 1976
ഊമക്കുയിൽ ബാലു മഹേന്ദ്ര 1983
നിഴൽ മൂടിയ നിറങ്ങൾ ചെറിയാൻ മുതലാളി ജേസി 1983

കഥ

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
പോസ്റ്റ്മാൻ പി എ തോമസ് 1967

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ഒരാൾ കൂടി കള്ളനായി പി എ തോമസ് 1964
കുടുംബിനി പി എ തോമസ് 1964
പോർട്ടർ കുഞ്ഞാലി പി എ തോമസ്, ജെ ശശികുമാർ 1965
ഭൂമിയിലെ മാലാഖ പി എ തോമസ് 1965
കള്ളിപ്പെണ്ണ് പി എ തോമസ് 1966
സ്റ്റേഷൻ മാസ്റ്റർ പി എ തോമസ് 1966
കായംകുളം കൊച്ചുണ്ണി (1966) പി എ തോമസ് 1966
സഹധർമ്മിണി പി എ തോമസ് 1967
മാടത്തരുവി പി എ തോമസ് 1967
പാവപ്പെട്ടവൾ പി എ തോമസ് 1967
പോസ്റ്റ്മാൻ പി എ തോമസ് 1967
നിഴൽ മൂടിയ നിറങ്ങൾ ജേസി 1983

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
വിരുതൻ ശങ്കു പി വേണു 1968
കാവ്യമേള എം കൃഷ്ണൻ നായർ 1965
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.